ഷൂട്ടിംഗ് പോലും തുടങ്ങാത്ത 'പവര്‍ സ്റ്റാര്‍' ടൈലഗ്രാമില്‍; പൈറസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു; ഒടിടി റിലീസുകള്‍ ഉടനടി ടെലഗ്രാമിലെത്തുന്നതോടെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വര്‍ഷത്തില്‍ 10 മലയാള സിനിമ മതിയെന്നുറപ്പിച്ചതായി സംവിധായകന്‍

കൊച്ചി: പൈറസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകം ടെലഗ്രാമിലെത്തുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറയുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റുമായി ചിത്രം ഡൗണ്‍ലോഡ് ചെയ്യാമെന്ന വ്യാജ ലിങ്ക് നല്‍കി പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. ഷൂട്ടിംഗ് പോലും ആരംഭിക്കാത്ത ചിത്രമാണ് പവര്‍ സ്റ്റാര്‍. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; 'ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവര്‍സ്റ്റാര്‍ ടെലിഗ്രാമില്‍. സംഭവം ഫെയ്കാണെങ്കിലും […]

കൊച്ചി: പൈറസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകം ടെലഗ്രാമിലെത്തുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറയുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റുമായി ചിത്രം ഡൗണ്‍ലോഡ് ചെയ്യാമെന്ന വ്യാജ ലിങ്ക് നല്‍കി പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. ഷൂട്ടിംഗ് പോലും ആരംഭിക്കാത്ത ചിത്രമാണ് പവര്‍ സ്റ്റാര്‍.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

'ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവര്‍സ്റ്റാര്‍ ടെലിഗ്രാമില്‍. സംഭവം ഫെയ്കാണെങ്കിലും ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയാണ് ടെലിഗ്രാം പൈറസി. OTTക്ക് വേണ്ടി ചിത്രീകരിച്ച മലയാള സിനിമകള്‍ പോലും OTT platform വാങ്ങുന്നില്ല. കാരണം മലയാളികള്‍ OTTയില്‍ റിലീസ് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ടെലിഗ്രാമില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൈറയ്റ്റ് കോപ്പി കാണുന്നത് മൂലം OTTക്ക് നഷ്ടമുണ്ടാക്കുന്നു. അത്‌കൊണ്ട് വര്‍ഷത്തില്‍ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തില്‍ എത്തിരിക്കുന്നു. പ്രമുഖ OTT കമ്പനികള്‍ ചങ്ക്‌സ് സിനിമ ഇറങ്ങി മൂന്നാം നാള്‍ ടെലിഗ്രാമിലൂടെയാണ് തീയറ്റര്‍ കോപ്പി വ്യാപകമായി പ്രചരിച്ചത്. അവരെ അറസ്റ്റ് ചെയ്തു ഇപ്പോള്‍ കേസിന്റെ അവസാന ഘട്ടത്തിലാണ്. അത് ചെയ്ത യുവാക്കള്‍ കേസ് അവസാനിപ്പിക്കണം, അവരുടെ വിദേശ യാത്ര അടക്കം പലതും നഷ്ടപ്പെട്ടു എന്നും അന്നത്തെ എടുത്തുചാട്ടത്തില്‍ സംഭവിച്ച തൈറ്റാണെന്നും പറഞ്ഞു. പൈറസി നിയമത്തിനു ഫാസ്റ്റ് സെല്‍ വേണം. സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകള്‍. ടെലിഗ്രാമില്‍ അപ്‌ലോഡ് ചെയ്തിട്ട് നിങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നറിയാം, പിന്നെ എന്തിനാ ഈ പണിക്ക് നില്‍ക്കുന്നത്?'.

Related Articles
Next Story
Share it