ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് അനിശ്ചിതകാല പ്രവേശന വിലക്ക് പ്രാബല്യത്തില്‍

മസ്‌കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ അനിശ്ചിതകാല പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യത്ത് നിന്നുള്ള വിമാന സര്‍വിസുകളാണ് ഒമാന്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. ഒമാന്‍ പൗരന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇളവുണ്ടാകും. വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്ക് മുമ്പ് നിരവധിയാളുകള്‍ ഒമാനില്‍ […]

മസ്‌കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ അനിശ്ചിതകാല പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യത്ത് നിന്നുള്ള വിമാന സര്‍വിസുകളാണ് ഒമാന്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. ഒമാന്‍ പൗരന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇളവുണ്ടാകും. വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്ക് മുമ്പ് നിരവധിയാളുകള്‍ ഒമാനില്‍ എത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സലാം എയര്‍ എന്നീ വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്.

Related Articles
Next Story
Share it