കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍

മസ്‌കറ്റ്: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഹോട്ടലുകള്‍, ടൂറിസ്റ്റ് കമ്പനികള്‍ തുടങ്ങിയവ മുഖേനയായിരിക്കും വിസ നല്‍കുക. തിങ്കളാഴ്ച ആഭ്യന്തര മന്ത്രിയും സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തൊഴില്‍ വിസ റോയല്‍ ഒമാന്‍ പോലീസ് കഴിഞ്ഞദിവസം അനുവദിച്ചു തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ ഒമാനില്‍ കോവിഡ് രൂക്ഷമായിരുന്നെങ്കിലും ഇപ്പോള്‍ രാജ്യത്ത് കോവിഡ് ഭീതി ഒഴിയുകയാണ്. […]

മസ്‌കറ്റ്: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഹോട്ടലുകള്‍, ടൂറിസ്റ്റ് കമ്പനികള്‍ തുടങ്ങിയവ മുഖേനയായിരിക്കും വിസ നല്‍കുക. തിങ്കളാഴ്ച ആഭ്യന്തര മന്ത്രിയും സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തൊഴില്‍ വിസ റോയല്‍ ഒമാന്‍ പോലീസ് കഴിഞ്ഞദിവസം അനുവദിച്ചു തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ ഒമാനില്‍ കോവിഡ് രൂക്ഷമായിരുന്നെങ്കിലും ഇപ്പോള്‍ രാജ്യത്ത് കോവിഡ് ഭീതി ഒഴിയുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒമാനിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഡിസംബര്‍ ആറ് മുതല്‍ ഓഫീസുകളിലെത്താന്‍ സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും എല്ലാവിധ സുരക്ഷാ മുന്‍കരുതല്‍ നടപടികളും രാജ്യത്ത് തുടരുന്നുണ്ട്.

Oman resumes issuing some tourist visas after COVID-19 suspension

Related Articles
Next Story
Share it