ട്വന്റി20 ലോകകപ്പ്: ചില മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടരുകയാണെന്ന് ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

മസ്‌കത്ത്: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നു. യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായി ലോകകപ്പ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് സൂചന. വേദിയായി ഒമാനെ പരിഗണിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. ചില മത്സരങ്ങള്‍ ഒമാനില്‍ നടക്കാന്‍ സാധ്യതയുള്ളതായി അസോസിയേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്ത്യയില്‍ കോവിഡ് വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ബി.സി.സി.ഐ യു.എ.ഇയില്‍ നടത്തുന്നതിന്റെ സാധ്യത ആരായുകയായിരുന്നു. എന്നാല്‍ […]

മസ്‌കത്ത്: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നു. യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായി ലോകകപ്പ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് സൂചന. വേദിയായി ഒമാനെ പരിഗണിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു.

ചില മത്സരങ്ങള്‍ ഒമാനില്‍ നടക്കാന്‍ സാധ്യതയുള്ളതായി അസോസിയേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്ത്യയില്‍ കോവിഡ് വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ബി.സി.സി.ഐ യു.എ.ഇയില്‍ നടത്തുന്നതിന്റെ സാധ്യത ആരായുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മത്സരങ്ങള്‍ക്ക് നാലു വേദി ആവശ്യപ്പെടുന്നുണ്ട്. യു.എ.ഇയിലെ മൂന്നു വേദിയും മസ്‌കത്തും മത്സരത്തിന് ഉപയോഗിക്കുക എന്ന നിര്‍ദേശമാണ് ഇപ്പോള്‍ ആലോചനയിലുള്ളത്.

ഇതുസംബന്ധിച്ച അവസാന തീരുമാനമെടുത്തില്ലെന്നും ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും മറുപടിക്ക് കാത്തിരിക്കുകയാണെന്നും അസോസിയേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ മാസം 25ന് മുമ്പ് വിഷയത്തില്‍ അന്തിമ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേദി മാറിയാലും മത്സരത്തിന്റെ ആതിഥേയത്വം ബി.സി.സി.ഐക്ക് തന്നെയായിരിക്കും. വേദി പങ്കാളികള്‍ എന്ന നിലയിലാവും യു.എ.ഇയും ഒമാനും പ്രവര്‍ത്തിക്കുക. മസ്‌കത്തില്‍ മത്സരങ്ങള്‍ എത്തിയാല്‍ ഒമാന്‍ ദേശീയ ടീമിനും ലോകകപ്പില്‍ മാറ്റുരക്കാന്‍ സാഹചര്യമൊരുങ്ങും. ഒമാന്റ ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലാകാന്‍ സാധ്യതയുള്ള അവസരമാണിതെന്നും അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു.

Related Articles
Next Story
Share it