ഒമാന്‍ കാസ്രോട്ടാര്‍ സ്‌നേഹ സംഗമം ഡിസംബര്‍ രണ്ടിന്: പ്രഖ്യാപനം നടത്തി

മസ്‌കറ്റ്: ഒമാനിലെ കാസര്‍കോട് നിവാസികളുടെ കൂട്ടായ്മയായ ഒമാന്‍ കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഒമാനിലെ വ്യത്യസ്ത മേഖലയില്‍ പ്രവാസം നയിക്കുന്ന കാസര്‍കോട് നിവാസികള്‍ കുടുംബ സമേതം ഒരുമിച്ചു കൂടുന്ന സ്‌നേഹ സംഗമവും ഒമാന്‍ പ്രവാസത്തിന്റെ 30 വര്‍ഷം പൂര്‍ത്തിയാക്കിയ കാസര്‍കോട് നിവാസികളെ ആദരിക്കലും ഡിസംബര്‍ രണ്ടിന് മസ്‌കറ്റ് ബര്‍ക തലാല്‍ റിസോര്‍ട്ടില്‍ നടക്കും. കലാ കായിക പരിപാടികള്‍, കുടുംബ സംഗമം, സ്‌നേഹ വിരുന്ന്, ആദരിക്കല്‍, തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.പരിപാടിയുടെ പ്രഖ്യാപനം ബദറല്‍ സമാ ഹോസ്പിറ്റലില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും […]

മസ്‌കറ്റ്: ഒമാനിലെ കാസര്‍കോട് നിവാസികളുടെ കൂട്ടായ്മയായ ഒമാന്‍ കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഒമാനിലെ വ്യത്യസ്ത മേഖലയില്‍ പ്രവാസം നയിക്കുന്ന കാസര്‍കോട് നിവാസികള്‍ കുടുംബ സമേതം ഒരുമിച്ചു കൂടുന്ന സ്‌നേഹ സംഗമവും ഒമാന്‍ പ്രവാസത്തിന്റെ 30 വര്‍ഷം പൂര്‍ത്തിയാക്കിയ കാസര്‍കോട് നിവാസികളെ ആദരിക്കലും ഡിസംബര്‍ രണ്ടിന് മസ്‌കറ്റ് ബര്‍ക തലാല്‍ റിസോര്‍ട്ടില്‍ നടക്കും. കലാ കായിക പരിപാടികള്‍, കുടുംബ സംഗമം, സ്‌നേഹ വിരുന്ന്, ആദരിക്കല്‍, തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.
പരിപാടിയുടെ പ്രഖ്യാപനം ബദറല്‍ സമാ ഹോസ്പിറ്റലില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഒമാന്‍ കാസ്രോട്ടാര്‍ കൂട്ടായ്മ മുഖ്യ ഉപദേഷ്ടാവുമായ ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ നവാസ് ചെങ്കള, കണ്‍വീനര്‍ റഫീഖ് ഏര്‍മാളം, ട്രഷറര്‍ ഫവാസ് ആനബാഗില്‍, വൈസ് ചെയര്‍മാന്‍ അഷ്റഫ് പാലസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it