ഒടുവില്‍ യാത്രാവിലക്ക് നീക്കി ഒമാന്‍; സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനിലെത്താം

മസ്‌കറ്റ്: ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ഒമാന്‍ നീക്കി. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങാം. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കാണ് ഏറെ നാളുകള്‍ക്ക് ശേഷം നീക്കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ വിലക്ക് ഉണ്ടായിരുന്നു. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വിലക്ക് നീക്കിയത് നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകും. ഇന്ത്യയിലെത്തി തിരിച്ചുപോകാന്‍ കഴിയാതെ നിരവധി പേരാണ് ആശങ്കയില്‍ കഴിഞ്ഞിരുന്നത്. കൂടാതെ തിരിച്ചുപോകാന്‍ സാധിക്കില്ലെന്ന […]

മസ്‌കറ്റ്: ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ഒമാന്‍ നീക്കി. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങാം. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കാണ് ഏറെ നാളുകള്‍ക്ക് ശേഷം നീക്കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ വിലക്ക് ഉണ്ടായിരുന്നു.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വിലക്ക് നീക്കിയത് നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകും. ഇന്ത്യയിലെത്തി തിരിച്ചുപോകാന്‍ കഴിയാതെ നിരവധി പേരാണ് ആശങ്കയില്‍ കഴിഞ്ഞിരുന്നത്. കൂടാതെ തിരിച്ചുപോകാന്‍ സാധിക്കില്ലെന്ന ഭയത്താല്‍ നാട്ടിലേക്ക് വരാന്‍ മടിച്ചവരുമുണ്ട്.

ഒമാന്‍ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒമാനില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും യാത്ര ചെയ്യാം. കോവിഷീല്‍ഡ് ഒമാന്‍ അംഗീകരിച്ചിട്ടുണ്ട്. വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനാനുമതി നല്‍കുക. അതേസമയം ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടില്ല.

Related Articles
Next Story
Share it