കോവാക്‌സിന് ഒമാനില്‍ അംഗീകാരം; രണ്ട് ഡോസ് എടുത്തവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല

മസ്‌കറ്റ്: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ഒമാന്‍ അംഗീകാരം നല്‍കി. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കോവിഡ് വാക്‌സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കോാവാക്‌സിനും ഉള്‍പ്പെടുത്തി ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇനി മുതല്‍ കോവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒമാനില്‍ എത്തിയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. അതേസമയം ആര്‍ടിപിസിആര്‍ ഉള്‍പ്പെടെയുള്ള മറ്റ് മുന്‍കരുതലുകള്‍ പാലിക്കണം. ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് മാത്രമാണ് നേരത്തേ ഒമാന്‍ അംഗീകൃത വാക്‌സിനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കോവാക്‌സിന്‍ സ്വീകരിച്ച നിരവധി പ്രവാസികള്‍ ഇതുമൂലം […]

മസ്‌കറ്റ്: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ഒമാന്‍ അംഗീകാരം നല്‍കി. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കോവിഡ് വാക്‌സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കോാവാക്‌സിനും ഉള്‍പ്പെടുത്തി ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇനി മുതല്‍ കോവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒമാനില്‍ എത്തിയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല.

അതേസമയം ആര്‍ടിപിസിആര്‍ ഉള്‍പ്പെടെയുള്ള മറ്റ് മുന്‍കരുതലുകള്‍ പാലിക്കണം. ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് മാത്രമാണ് നേരത്തേ ഒമാന്‍ അംഗീകൃത വാക്‌സിനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കോവാക്‌സിന്‍ സ്വീകരിച്ച നിരവധി പ്രവാസികള്‍ ഇതുമൂലം പ്രയാസത്തിലായിരുന്നു. പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും.

Related Articles
Next Story
Share it