ഓം ശ്രീമഠം പരമഗുരുജി സമാധിയായി

കാഞ്ഞങ്ങാട്: പെരിയ ശ്രീശൈലം ദേവിക്ഷേത്രം പ്രഥമ തന്ത്രിയും ഓം ശ്രീ മഠം പരമ ഗുരുജിയുമായ വല്യച്ഛന്‍ പി. കുഞ്ഞിരാമന്‍ നായര്‍ (89) സമാധിയായി. പെരിയ ഓം ശ്രീ മഠത്തില്‍ അഗ്‌നിസമാധി ചെയ്തു. പി. കുഞ്ഞിരാമന്‍ നായര്‍ എന്ന പൂര്‍വ്വാശ്രമ നാമത്തില്‍ അറിയപ്പെട്ടിരുന്ന വല്യച്ഛന്‍ കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മലബാര്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്, ദക്ഷിണ കന്നഡ സൗത്ത് കാനറ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് […]

കാഞ്ഞങ്ങാട്: പെരിയ ശ്രീശൈലം ദേവിക്ഷേത്രം പ്രഥമ തന്ത്രിയും ഓം ശ്രീ മഠം പരമ ഗുരുജിയുമായ വല്യച്ഛന്‍ പി. കുഞ്ഞിരാമന്‍ നായര്‍ (89) സമാധിയായി. പെരിയ ഓം ശ്രീ മഠത്തില്‍ അഗ്‌നിസമാധി ചെയ്തു.
പി. കുഞ്ഞിരാമന്‍ നായര്‍ എന്ന പൂര്‍വ്വാശ്രമ നാമത്തില്‍ അറിയപ്പെട്ടിരുന്ന വല്യച്ഛന്‍ കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മലബാര്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്, ദക്ഷിണ കന്നഡ സൗത്ത് കാനറ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സഹകാരിയായിരുന്ന ഇദ്ദേഹം ജില്ലയില്‍ സഹകരണ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മികച്ച സേവനം കാഴ്ച്ചവെച്ച വ്യക്തിയാണ്. ആധ്യാത്മിക ചിന്തകനായിരുന്ന പരമ ഗുരുജി പെരിയയിലെ വിവിധ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. പെരിയ കൂടാനും മണിയന്തട്ട വിഷ്ണു ക്ഷേത്രം, പുക്ലത്ത് മാടക്കൊട്ടില്‍ ദേവിക്ഷേത്രം, പെരിയ പെരിയോക്കി ഗൗരി ശങ്കര ക്ഷേത്രം എന്നിവയുടെ പുനരുദ്ധാരണത്തിനും നിര്‍മ്മാണത്തിലും നേതൃപരമായ പങ്കുവഹിച്ചു. പെരിയശ്രീശൈലം ദേവീക്ഷേത്രം നിര്‍മ്മിച്ച് ശ്രീചക്ര പ്രതിഷ്ഠ നടത്തിയതും ഇദ്ദേഹമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ അദ്ദേഹത്തിന്റെ ആശിര്‍വാദവും അനുഗ്രഹവും തേടി പെരിയയിലെ ഓം ശ്രീ മഠത്തില്‍ എത്താറുണ്ടായിരുന്നു. ഇന്ത്യയിലെ പലഭാഗത്തും നിരവധി ശിഷ്യഗണങ്ങള്‍ പരമ ഗുരുജിക്കുണ്ട്. ഭാര്യ: പരേതയായ അടുക്കടുക്കം ജലജാക്ഷി അമ്മ (ഗുരു മാതാവ്). മക്കള്‍: മംഗ്ലൂരു ഓം ശ്രീ മഠാധിപതി സ്വാമി ഓം ശ്രീ വിദ്യാനന്ദസരസ്വതി, എ. ശശികല, എ. മൃദുല (എച്ച്.ഒ.ഡി. ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗുരുദേവ കോളേജ്, പയ്യന്നൂര്‍). മരുമക്കള്‍: പി.പി. കുഞ്ഞപ്പന്‍ (റിട്ട. ഡിവിഷനില്‍ എഞ്ചിനീയര്‍. ബി.എസ്.എന്‍.എല്‍), കെ. കൃഷ്ണകുമാര്‍ (റിട്ട. എച്ച്.ഒ.ഡി. മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, പയ്യന്നൂര്‍ കോളേജ്), മാതാശ്രീ ശിവ ജ്ഞാനമായി. സഹോദരങ്ങള്‍: പരേതരായ പി. പത്മനാഭന്‍ നായര്‍ (റിട്ട: പ്രഥമാധ്യാപകന്‍), പി. കൃഷ്ണന്‍നായര്‍.

Related Articles
Next Story
Share it