തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്തയാള്‍ക്ക് വേണ്ടി ജോസഫൈന്‍ ഇടപെട്ടുവെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി

തൃശൂര്‍: രാജിവെച്ച വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ ഗുരുതരമായ ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. തന്റെ സുഹൃത്തിനെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിക്ക് വേണ്ടി ജോസഫൈന്‍ ഇടപെട്ടുവെന്നാണ് മയൂഖയുടെ ആരോപണം. 2016ലാണ് സംഭവം നടന്നത്. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തത്. പ്രതി ഇപ്പോഴും പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു. ഇത് സംബന്ധിച്ച് എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശമായ സമീപനമാണ് പൊലീസില്‍ നിന്ന് ഉണ്ടായത്. വിവരം അറിഞ്ഞ എം.സി. ജോസഫൈന്‍ […]

തൃശൂര്‍: രാജിവെച്ച വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ ഗുരുതരമായ ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. തന്റെ സുഹൃത്തിനെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിക്ക് വേണ്ടി ജോസഫൈന്‍ ഇടപെട്ടുവെന്നാണ് മയൂഖയുടെ ആരോപണം. 2016ലാണ് സംഭവം നടന്നത്. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തത്. പ്രതി ഇപ്പോഴും പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു.
ഇത് സംബന്ധിച്ച് എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശമായ സമീപനമാണ് പൊലീസില്‍ നിന്ന് ഉണ്ടായത്. വിവരം അറിഞ്ഞ എം.സി. ജോസഫൈന്‍ പ്രതിക്കായി ഇടപെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അവിടെ കയറി ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയാണെന്നും മയൂഖ വെളിപ്പെടുത്തി. രാഷ്ട്രീയ, സാമ്പത്തിക പിന്‍ബലമുള്ള വ്യക്തിയാണ് പ്രതി. ഇയാള്‍ സ്വാധീനം ഉപയോഗിച്ച് നടപടികള്‍ വൈകിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു.

Related Articles
Next Story
Share it