ക്രൂര ബലാത്സംഗത്തിനിരയായ വയോധികയുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞു; പ്രതി അറസ്റ്റില്‍

ബദിയടുക്ക: വയോധികയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെടേക്കാലിലെ ചോമ(55)യെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ചോമയെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 65കാരിയെ ജനുവരി 12ന് ചോമ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. വയോധികയുടെ ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്താണ് ചോമ വീട്ടില്‍ അതിക്രമിച്ചുകയറിയത്. വീട്ടിനകത്ത് തനിച്ചായിരുന്ന വയോധികയെ ചോമ കടന്നുപിടിക്കുകയായിരുന്നു. ബലാത്സംഗശ്രമം ചെറുത്ത […]

ബദിയടുക്ക: വയോധികയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെടേക്കാലിലെ ചോമ(55)യെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ചോമയെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 65കാരിയെ ജനുവരി 12ന് ചോമ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. വയോധികയുടെ ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്താണ് ചോമ വീട്ടില്‍ അതിക്രമിച്ചുകയറിയത്. വീട്ടിനകത്ത് തനിച്ചായിരുന്ന വയോധികയെ ചോമ കടന്നുപിടിക്കുകയായിരുന്നു. ബലാത്സംഗശ്രമം ചെറുത്ത സ്ത്രീയുടെ മുഖം തോര്‍ത്ത് കൊണ്ട് അമര്‍ത്തി ബലമായി കട്ടിലില്‍ കിടത്തി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ വയോധികയുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞുവീഴുകയായിരുന്നു. 2015ല്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കൂടിയാണ് ചോമ. ഈ കേസില്‍ ചോമയെ കോടതി മൂന്നുവര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയും പ്രതി പിന്നീട് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു. കോവിഡ് കാലത്താണ് ചോമക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചത്. ഇന്നലെ ബദിയടുക്ക എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെടേക്കാലിലെ വീട്ടിലെത്തിയാണ് ചോമയെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it