രണ്ടുവര്‍ഷം മുമ്പ് കാണാതായ ഗൃഹനാഥനെ തൃശൂരില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: രണ്ടുവര്‍ഷം മുമ്പ് കാലിച്ചാനടുക്കത്തു നിന്നും കാണാതായ ഗൃഹനാഥനെ തൃശൂരില്‍ കണ്ടെത്തി. ആനപ്പെട്ടിയിലെ കൃഷ്ണന്‍ നമ്പീശനെ (60) യാണ് തൃശൂരിലെ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള സ്‌നേഹത്തില്‍ നിന്നും കണ്ടെത്തിയത്. 2019ലാണ് കാണാതായത്. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അമ്പലത്തറ പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് തൃശൂരിലുള്ളതായി വിവരം ലഭിച്ചത്. ഇതനുസരിച്ച് അമ്പലത്തറ പോലീസ് കൃഷ്ണന്‍ നമ്പീശനെ തൃശ്ശൂരില്‍ നിന്നും കൊണ്ടുവന്നു. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്.ഐ മധുസൂദനന്‍ മടിക്കൈ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍, […]

കാഞ്ഞങ്ങാട്: രണ്ടുവര്‍ഷം മുമ്പ് കാലിച്ചാനടുക്കത്തു നിന്നും കാണാതായ ഗൃഹനാഥനെ തൃശൂരില്‍ കണ്ടെത്തി. ആനപ്പെട്ടിയിലെ കൃഷ്ണന്‍ നമ്പീശനെ (60) യാണ് തൃശൂരിലെ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള സ്‌നേഹത്തില്‍ നിന്നും കണ്ടെത്തിയത്. 2019ലാണ് കാണാതായത്. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അമ്പലത്തറ പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് തൃശൂരിലുള്ളതായി വിവരം ലഭിച്ചത്. ഇതനുസരിച്ച് അമ്പലത്തറ പോലീസ് കൃഷ്ണന്‍ നമ്പീശനെ തൃശ്ശൂരില്‍ നിന്നും കൊണ്ടുവന്നു. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്.ഐ മധുസൂദനന്‍ മടിക്കൈ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍, ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തൃശൂരില്‍ നിന്നും കൊണ്ടുവന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പും കൃഷ്ണനെ കാണാതായിരുന്നു. അന്നും ഒരു സ്‌നേഹാലയത്തിലാണ് താമസിച്ചിരുന്നത്. ഈയൊരു വിവരമനുനുസരിച്ച് അമ്പലത്തറയിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരീഷ് വിവിധ സ്‌നേഹാലയങ്ങളില്‍ ബന്ധപ്പെട്ടു വന്നിരുന്നു. അതിനിടെയാണ് തൃശൂരിലുള്ളതായി വിവരം ലഭിച്ചത്. കരിവെള്ളൂര്‍ സ്വദേശിയായ കൃഷ്ണന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് ആനപ്പെട്ടിയില്‍ താമസിച്ചിരുന്നത്.

Related Articles
Next Story
Share it