ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉദുമ: ബേക്കല്‍ മലാംകുന്ന് പാറമ്മല്‍ വീട്ടിലെ പി.നാരായണ(63)യെ വീട്ടുമുറ്റത്തെ ആള്‍ മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മകള്‍ ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ വിളിച്ചപ്പോള്‍ ആളെ കണ്ടില്ല. തൃക്കണ്ണാട് കടയില്‍ പോയിട്ടുണ്ടാകുമെന്ന് കരുതി വീട്ടുകാര്‍ തുടര്‍ന്ന് കുറച്ച് നേരം തിരക്കിയില്ല. ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തൃക്കണ്ണാട് മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെ വിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദര പുത്രന്‍ കിണറിനടുത്ത് ആള്‍ തെന്നിയ കാല്‍ ചുവട് കണ്ട് കിണറ്റില്‍ വടിയിട്ട് ഇളക്കിയപ്പോള്‍ […]

ഉദുമ: ബേക്കല്‍ മലാംകുന്ന് പാറമ്മല്‍ വീട്ടിലെ പി.നാരായണ(63)യെ വീട്ടുമുറ്റത്തെ ആള്‍ മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മകള്‍ ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ വിളിച്ചപ്പോള്‍ ആളെ കണ്ടില്ല. തൃക്കണ്ണാട് കടയില്‍ പോയിട്ടുണ്ടാകുമെന്ന് കരുതി വീട്ടുകാര്‍ തുടര്‍ന്ന് കുറച്ച് നേരം തിരക്കിയില്ല. ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തൃക്കണ്ണാട് മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെ വിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദര പുത്രന്‍ കിണറിനടുത്ത് ആള്‍ തെന്നിയ കാല്‍ ചുവട് കണ്ട് കിണറ്റില്‍ വടിയിട്ട് ഇളക്കിയപ്പോള്‍ മൃതദേഹം തടയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കാസര്‍കോട് അഗ്‌നിരക്ഷാ സേനയിലും ബേക്കല്‍ പോലീസിലും വിവരമറിയിച്ചു. അഗ്‌നിരക്ഷാ സേനയാണ് മൃതശരീരം പുറത്തെടുത്തത്. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കില്‍ നിന്നും വിരമിച്ച നാരായണന്‍ ഇ പ്പോള്‍ പെയിന്റിങ് തൊഴിലാളിയാണ്. പരേതരായ മായിപ്പാടിയുടേയും ലിങ്കിയുടേയും മകനാണ്. ഭാര്യ: തങ്കമണി. മക്കള്‍: അരുണ്‍, അക്ഷയ് (പെയിന്റര്‍), അനുശ്രീ (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: പി. ഐത്ത, കമല, ബേബി, പരേതരായ രാമകൃഷ്ണന്‍, ലളിത, ലക്ഷ്മി.

Related Articles
Next Story
Share it