പൗരത്വഭേദഗതി നിയമത്തെയോര്‍ത്ത് വിഷാദത്തിലായിരുന്ന വയോധികന്‍ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍

ബദിയടുക്ക: പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്നറിഞ്ഞതോടെ വിഷാദത്തിലായിരുന്ന വയോധികനെ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ഉറുമിയിലെ ഇബ്രാഹിം എന്ന ഉമ്പായി(70)യെ ആണ് മരിച്ച നിലയില്‍ കണ്ടത്. ഇബ്രാഹിമിനെ ഇന്നലെ രാവിലെ മുതല്‍ കാണാതായിരുന്നു. വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംശയമുയര്‍ന്നതിനെ തുടര്‍ന്ന് കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്സ് വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള കരിങ്കല്‍ ക്വാറിയില്‍ ഇന്ന് രാവിലെ 10 മണിയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ക്വാറിയില്‍ വെള്ളമുണ്ടായിരുന്നു. പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ […]

ബദിയടുക്ക: പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്നറിഞ്ഞതോടെ വിഷാദത്തിലായിരുന്ന വയോധികനെ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ഉറുമിയിലെ ഇബ്രാഹിം എന്ന ഉമ്പായി(70)യെ ആണ് മരിച്ച നിലയില്‍ കണ്ടത്. ഇബ്രാഹിമിനെ ഇന്നലെ രാവിലെ മുതല്‍ കാണാതായിരുന്നു. വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംശയമുയര്‍ന്നതിനെ തുടര്‍ന്ന് കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്സ് വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള കരിങ്കല്‍ ക്വാറിയില്‍ ഇന്ന് രാവിലെ 10 മണിയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ക്വാറിയില്‍ വെള്ളമുണ്ടായിരുന്നു. പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയതോടെ ഈ നിയമത്തിലുള്ള ആശങ്ക ഇബ്രാഹിം ബന്ധുക്കളുമായി പങ്കുവെച്ചിരുന്നതായാണ് വിവരം. അസ്വസ്ഥനായിരുന്ന ഇബ്രാഹിം ഇന്നലെ രാവിലെ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. നഫീസയും ബീഫാത്തിമയും ഭാര്യമാരാണ്. മക്കള്‍: കലന്തര്‍, ഷെരീഫ്, അയൂബ്, പരേതനായ ലത്തീഫ്. ഷെരീഫും അയൂബും കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it