ഗൃഹനാഥന്‍ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഗൃഹനാഥനെ വീടിന് മുന്നിലെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടോംബേളൂര്‍ കോളിയാറിലെ ചെത്തുതൊഴിലാളിയായിരുന്ന വാസുദേവന്‍ (71) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. വാസുദേവന്‍ എഴുതിയ കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് ആണ്‍മക്കളുടെ വീടുകളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു വാസുദേവന്‍. ഇന്നലെ കുറ്റിക്കോലിലുള്ള മകന്റെ വീട്ടില്‍നിന്നും കോളിയാറിലെത്തിയതായിരുന്നു. എന്നാല്‍ വീട്ടില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. ഈയൊരു പ്രയാസമുണ്ടായിരുന്നു. ഈ ഒരു വിഷമം ഉള്‍ക്കൊള്ളുന്ന കത്താണ് പൊലീസിന് ലഭിച്ചതെന്ന സൂചനയുണ്ട്. ഭാര്യ: പരേതയായ രാജമ്മ. മക്കള്‍: ദിനേശന്‍, […]

കാഞ്ഞങ്ങാട്: ഗൃഹനാഥനെ വീടിന് മുന്നിലെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടോംബേളൂര്‍ കോളിയാറിലെ ചെത്തുതൊഴിലാളിയായിരുന്ന വാസുദേവന്‍ (71) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. വാസുദേവന്‍ എഴുതിയ കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് ആണ്‍മക്കളുടെ വീടുകളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു വാസുദേവന്‍. ഇന്നലെ കുറ്റിക്കോലിലുള്ള മകന്റെ വീട്ടില്‍നിന്നും കോളിയാറിലെത്തിയതായിരുന്നു. എന്നാല്‍ വീട്ടില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. ഈയൊരു പ്രയാസമുണ്ടായിരുന്നു. ഈ ഒരു വിഷമം ഉള്‍ക്കൊള്ളുന്ന കത്താണ് പൊലീസിന് ലഭിച്ചതെന്ന സൂചനയുണ്ട്. ഭാര്യ: പരേതയായ രാജമ്മ. മക്കള്‍: ദിനേശന്‍, സതീശന്‍, സുമംഗല.

Related Articles
Next Story
Share it