നേത്രാവതി പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് വയോധികന്‍ മരിച്ചു

ഉള്ളാള്‍: ഹരേകളയ്ക്കടുത്ത് അഡയാര്‍കാട്ടെ നേത്രാവതി പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് വയോധികന്‍ മരിച്ചു. അഡയാര്‍ സ്വദേശി റോബര്‍ട്ട് ഫെറാവോ (77) ആണ് മരിച്ചത്. റോബര്‍ട്ട് തന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളത്തില്‍ ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോയതായിരുന്നു. ഞായറാഴ്ച വൈകിട്ട് ശക്തമായ ഒഴുക്കില്‍പ്പെട്ട് തോണി മറിഞ്ഞത്. ഹരേക്കള-അടയാര്‍ പാലത്തില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് റോബര്‍ട്ടിനെ രക്ഷപ്പെടുത്തി മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles
Next Story
Share it