പാളം മുറിച്ചു കടക്കുന്നതിനിടയില്‍ തീവണ്ടിതട്ടി ഗൃഹനാഥനും മകന്റെ ഭാര്യക്കും ദാരുണ മരണം

കാഞ്ഞങ്ങാട്: റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ തീവണ്ടിതട്ടി ഗൃഹനാഥനും മകന്റെ ഭാര്യയും മരിച്ചു. ഇന്ന് ഉച്ചയോടെ നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ കൊഴുന്തിലിലാണ് അപകടം. കൊഴുന്തിലിലെ ചന്ദ്ര മാരാര്‍ (65), മകന്‍ പ്രസാദ് മാരാരുടെ ഭാര്യ അഞ്ജു (24) എന്നിവരാണ് മരിച്ചത്. പുതുക്കൈയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനായി പുറപ്പെട്ടതായിരുന്നു ഇരുവരും. റെയില്‍പ്പാളത്തില്‍ നേരിയ വളവുള്ളതിനാല്‍ ടെയിന്‍ വരുന്നത് കാണാന്‍ കഴിയാറില്ല. പാളത്തില്‍ എത്തിയ ചന്ദ്ര മാരാരെ അഞ്ജു വലിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരും അപകടത്തില്‍ പെടുകയായിരുന്നു.

Related Articles
Next Story
Share it