ഉഡുപ്പിയില്‍ പഴയ വീട് കുത്തിതുറന്ന് മൂന്നുലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; ഒരാള്‍ അറസ്റ്റില്‍
ഉഡുപ്പി: ഉഡുപ്പി ഗുണ്ടിബെയിലിന് സമീപം പഴയവീട് കുത്തിതുറന്ന് മൂന്നുലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുക്കിക്കാട്ടെ സുകേഷ് നായിക്കിനെ (34)യാണ് ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടിബെയിലിന് സമീപം ബാബു ആചാരിയുടെ പഴയ വീടിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്ന് കണ്ടെടുത്ത താക്കോല്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ച് 3.6 ലക്ഷം രൂപ വിലവരുന്ന 90 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. പൂജാമുറിയിലെ വഴിപാട് പെട്ടിയില്‍ നിന്ന് […]

ഉഡുപ്പി: ഉഡുപ്പി ഗുണ്ടിബെയിലിന് സമീപം പഴയവീട് കുത്തിതുറന്ന് മൂന്നുലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുക്കിക്കാട്ടെ സുകേഷ് നായിക്കിനെ (34)യാണ് ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടിബെയിലിന് സമീപം ബാബു ആചാരിയുടെ പഴയ വീടിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്ന് കണ്ടെടുത്ത താക്കോല്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ച് 3.6 ലക്ഷം രൂപ വിലവരുന്ന 90 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. പൂജാമുറിയിലെ വഴിപാട് പെട്ടിയില്‍ നിന്ന് 10,000 രൂപ വിലമതിക്കുന്ന വെള്ളിയും മോഷണം പോയി. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ വൈന്‍ ഷോപ്പിന് സമീപത്ത് വെച്ചാണ് സുകേഷ് നായിക്കിനെ അറസ്റ്റ് ചെയ്ത്. ഗുണ്ടിബൈല്‍ പഞ്ചധൂമാവതി ക്ഷേത്രത്തിന് സമീപം ശ്രീകര്‍ കാമത്തിന്റെ പറമ്പില്‍ മണ്ണിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 3.6 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.
നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് സുകേഷ് നായികെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായതെന്നാണ് വിവരം.