മൊഗ്രാലിലെ പഴയകാല ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് ആദരം
മൊഗ്രാല്‍: കേരളത്തിന്റെ ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് മൊഗ്രാല്‍ ഗ്രാമത്തെ കൈപിടിച്ചുയര്‍ത്തിയ പഴയകാല ഫുട്‌ബോള്‍ പ്രതിഭകളെ അല്‍ മുതകമ്മല്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ആദരിച്ചു. മൊഗ്രാല്‍ സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്.1980കളിലും തുടര്‍ന്നും കായികബലം കൊണ്ട് കളിമൈതാനത്തെ കോരിത്തരിപ്പിച്ച് ഫുട്‌ബോള്‍ ആരാധകരെ കോള്‍മയിര്‍ കൊള്ളിച്ച മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല പടക്കുതിരകളായ മുബാറക് അഹ്മദ്, കെ.എ അബ്ദുല്‍ റഹ്മാന്‍, പി.സി ആസിഫ്, കെ.സി സലീം, അബൂബക്കര്‍ എന്‍.എ, ഹമീദ് ഗോളി, എം.എ […]

മൊഗ്രാല്‍: കേരളത്തിന്റെ ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് മൊഗ്രാല്‍ ഗ്രാമത്തെ കൈപിടിച്ചുയര്‍ത്തിയ പഴയകാല ഫുട്‌ബോള്‍ പ്രതിഭകളെ അല്‍ മുതകമ്മല്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ആദരിച്ചു. മൊഗ്രാല്‍ സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്.
1980കളിലും തുടര്‍ന്നും കായികബലം കൊണ്ട് കളിമൈതാനത്തെ കോരിത്തരിപ്പിച്ച് ഫുട്‌ബോള്‍ ആരാധകരെ കോള്‍മയിര്‍ കൊള്ളിച്ച മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല പടക്കുതിരകളായ മുബാറക് അഹ്മദ്, കെ.എ അബ്ദുല്‍ റഹ്മാന്‍, പി.സി ആസിഫ്, കെ.സി സലീം, അബൂബക്കര്‍ എന്‍.എ, ഹമീദ് ഗോളി, എം.എ സീതികുഞ്ഞി, കെ.എം.എ ഖാദര്‍, ലില്ലു റഹ്മാന്‍, ടി.എം ഷുഹൈബ്, റഷീദ് തവക്കല്‍, മുഹമ്മദ് മൊഗ്രാല്‍, ടി.എം നവാസ്, ഗംഗാധരന്‍ ഗാന്ധിനഗര്‍, എം.പി.എ ഖാദര്‍, ലണ്ടന്‍ ഗഫൂര്‍, പി.സി മാഹിനലി, സെഡ്.എ മൊഗ്രാല്‍, എം.എല്‍ അബ്ബാസ്, സി.എം ഹംസ, സിദ്ദീഖ് എം.എ, ലത്തീഫ് തവക്കല്‍, റഷീദ് മൊഗ്രാല്‍, മഖ്ദു മൊഗ്രാല്‍, സതീശന്‍, അന്‍വര്‍ അഹ്മദ് എന്നിവരെയും ക്ലബ് ഭാരവാഹികളായി സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച എം. മാഹിന്‍ മാസ്റ്റര്‍, ടി.സി അഷ്റഫലി, എം.എ അബ്ദുല്‍ റഹ്മാന്‍, എന്‍. അബ്ദുല്‍ ഖാദര്‍, ഹമീദ് സ്പിക്, എന്‍. യൂസഫ് എന്നിവരെയുമാണ് മൈതാന മധ്യത്തേക്ക് ആനയിച്ച് പൊന്നാട അണിയിച്ച് ആദരിച്ചത്. കാസര്‍കോട് റോട്ടറി ക്ലബ് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മൊഗ്രാല്‍, റമീസ് എസ്സ ഗ്രൂപ്പ് എന്നിവരാണ് ആദരം സമര്‍പ്പിച്ചത്.