കുമ്പള സ്‌കൂളിന് സമീപത്തെ പഴയ കെട്ടിടങ്ങള്‍ അപകടം വിളിച്ചോതുന്നു

കുമ്പള. കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാവുന്നു. പൊളിച്ചു മാറ്റാന്‍ പി.ഡബ്ല്യു.ഡി അധികൃതരോട് പി.ടി.എയും അധ്യാപകരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആവശ്യപ്പെട്ട് വരികയാണെങ്കിലും യാതൊരു നടപടിയും ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ ഈ അധ്യായന വര്‍ഷവും പി.ടി.എയും അധ്യാപകരും കെട്ടിടത്തിന് സമീപം കാവലിരിക്കേണ്ട അവസ്ഥയാണ്.രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസും അനുബന്ധ കെട്ടിടവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായിട്ടുള്ളത്. സ്‌കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാര്‍ത്ഥികളും ഇടവേളകളില്‍ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുമൊക്കെ മൈതാനത്തിന് സമീപമുള്ള […]

കുമ്പള. കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാവുന്നു. പൊളിച്ചു മാറ്റാന്‍ പി.ഡബ്ല്യു.ഡി അധികൃതരോട് പി.ടി.എയും അധ്യാപകരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആവശ്യപ്പെട്ട് വരികയാണെങ്കിലും യാതൊരു നടപടിയും ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ ഈ അധ്യായന വര്‍ഷവും പി.ടി.എയും അധ്യാപകരും കെട്ടിടത്തിന് സമീപം കാവലിരിക്കേണ്ട അവസ്ഥയാണ്.
രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസും അനുബന്ധ കെട്ടിടവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായിട്ടുള്ളത്. സ്‌കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാര്‍ത്ഥികളും ഇടവേളകളില്‍ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുമൊക്കെ മൈതാനത്തിന് സമീപമുള്ള ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്തേക്കാണ് പലപ്പോഴും പോകുന്നത്. ഇത് രക്ഷിതാക്കളിലും അധ്യാപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഇരുകെട്ടിടങ്ങളും.
രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും യു.പിസ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ തകര്‍ച്ച നേരിടുന്ന ഈ കെട്ടിടങ്ങള്‍ക്കരികിലൂടെയാണ് വഴി നടക്കുകയും വിശ്രമവേളകളില്‍ കളിക്കുകയും ചെയ്യുന്നത്. കളിക്കിടെ മഴപെയ്താല്‍ കുട്ടികള്‍ ഈ കെട്ടിടത്തിനുള്ളില്‍ കയറിയാണ് നില്‍ക്കാറുള്ളത്.
ഈയടുത്ത് കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്മ കലശോത്സവത്തിന് ആയിരങ്ങള്‍ സംഗമിച്ചപ്പോള്‍ കെട്ടിടത്തിനരികില്‍ വളണ്ടിയര്‍മാര്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂള്‍ മൈതാനത്ത് വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ.
വിഷയത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും പി.ടി.എ യുടെയും ആവശ്യം.

Related Articles
Next Story
Share it