മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം: അയല്‍വാസിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഇടുക്കി: മദ്യപിക്കുന്നതിനിടെ ഉടലെടുത്ത വാക്കുതര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ഇടുക്കി കമ്പംമേട്ടില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കമ്പംമേട്ട് തണ്ണിപ്പാറ സ്വദശി രാമഭദ്രനാണ് മരിച്ചത്. കൊല്ലപ്പെട്ട രാമഭദ്രനും അയല്‍വാസിയായ ജോര്‍ജും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു. ഇന്നലെ മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. തുടര്‍ന്ന് കയ്യില്‍ കിട്ടിയ കോടാലിയെടുത്ത് ജോര്‍ജ് രാമഭദ്രനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജോര്‍ജിനും പരിക്കേറ്റിരുന്നു. തന്നെ ആശുപത്രിയിലെത്തിക്കാന്‍ ജോര്‍ജ് അനിയനെ വിളിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. രാമഭദ്രന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കൊണ്ടുപോയി. […]

ഇടുക്കി: മദ്യപിക്കുന്നതിനിടെ ഉടലെടുത്ത വാക്കുതര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. ഇടുക്കി കമ്പംമേട്ടില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കമ്പംമേട്ട് തണ്ണിപ്പാറ സ്വദശി രാമഭദ്രനാണ് മരിച്ചത്. കൊല്ലപ്പെട്ട രാമഭദ്രനും അയല്‍വാസിയായ ജോര്‍ജും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു. ഇന്നലെ മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. തുടര്‍ന്ന് കയ്യില്‍ കിട്ടിയ കോടാലിയെടുത്ത് ജോര്‍ജ് രാമഭദ്രനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ജോര്‍ജിനും പരിക്കേറ്റിരുന്നു. തന്നെ ആശുപത്രിയിലെത്തിക്കാന്‍ ജോര്‍ജ് അനിയനെ വിളിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. രാമഭദ്രന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കൊണ്ടുപോയി. നെടുങ്കണ്ടത്തെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോര്‍ജിനെ വൈകാതെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.

Old age man killed by drunken neigbour

Related Articles
Next Story
Share it