അമ്പലത്തറയില്‍ ഓയില്‍ മില്ലില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: അമ്പലത്തറ മൂന്നാം മൈലില്‍ ഓയില്‍ മില്ലില്‍ തീ പിടിത്തം. ഇന്നലെ രാത്രിയാന്ന് സംഭവം. മൂന്നാം മൈല്‍ പറക്കളായി റോഡില്‍ ടി.കെ ഫൈമയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഓയില്‍ മില്ലിലെ ഡ്രയര്‍ യൂണിറ്റിലാണ് തീ പിടിച്ചത്. ഉണക്കാനിട്ട കൊപ്രയും മില്ലിലെ യന്ത്രങ്ങളും കത്തിനശിച്ചു. കാഞ്ഞങ്ങാട്ട് നിന്നുമെത്തിയ അഗ്‌നിരക്ഷാസേനയാണ് തീയണച്ചത്. നീലേശ്വരം സ്വദേശി പാണ്ടുരംഗയാണ് മില്‍ ഉടമ.

കാഞ്ഞങ്ങാട്: അമ്പലത്തറ മൂന്നാം മൈലില്‍ ഓയില്‍ മില്ലില്‍ തീ പിടിത്തം. ഇന്നലെ രാത്രിയാന്ന് സംഭവം. മൂന്നാം മൈല്‍ പറക്കളായി റോഡില്‍ ടി.കെ ഫൈമയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഓയില്‍ മില്ലിലെ ഡ്രയര്‍ യൂണിറ്റിലാണ് തീ പിടിച്ചത്.
ഉണക്കാനിട്ട കൊപ്രയും മില്ലിലെ യന്ത്രങ്ങളും കത്തിനശിച്ചു. കാഞ്ഞങ്ങാട്ട് നിന്നുമെത്തിയ അഗ്‌നിരക്ഷാസേനയാണ് തീയണച്ചത്. നീലേശ്വരം സ്വദേശി പാണ്ടുരംഗയാണ് മില്‍ ഉടമ.

Related Articles
Next Story
Share it