കൈക്കൂലിക്കേസില്‍ മംഗളൂരു ടൂറിസം വകുപ്പിലെ അസി. ഡയറക്ടര്‍ക്ക് ഏഴുവര്‍ഷം തടവ്; കൂട്ടുപ്രതിയായ യുവതിക്ക് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും

മംഗളൂരു: കൈക്കൂലിക്കേസില്‍ മംഗളൂരു ടൂറിസം വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ യു ജിതേന്ദ്രനാഥിനെ കോടതി ഏഴ് വര്‍ഷം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിലെ രണ്ടാംപ്രതിയായ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ അനുഷ്‌കയെ മൂന്ന് വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചു. ടൂറിസ്റ്റ് ടാക്‌സികള്‍ ഓടിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സബ്‌സിഡി അനുവദിക്കുന്നതിന് 15,000 രൂപ കൈക്കൂലിയായി ജിതേന്ദ്രനാഥ് ആവശ്യപ്പെട്ടിരുന്നു. 2014 സെപ്തംബര്‍ 10ന് ലോകായുക്ത പൊലീസ് നടത്തിയ […]

മംഗളൂരു: കൈക്കൂലിക്കേസില്‍ മംഗളൂരു ടൂറിസം വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ യു ജിതേന്ദ്രനാഥിനെ കോടതി ഏഴ് വര്‍ഷം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിലെ രണ്ടാംപ്രതിയായ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ അനുഷ്‌കയെ മൂന്ന് വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചു.
ടൂറിസ്റ്റ് ടാക്‌സികള്‍ ഓടിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സബ്‌സിഡി അനുവദിക്കുന്നതിന് 15,000 രൂപ കൈക്കൂലിയായി ജിതേന്ദ്രനാഥ് ആവശ്യപ്പെട്ടിരുന്നു. 2014 സെപ്തംബര്‍ 10ന് ലോകായുക്ത പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രവീന്ദ്ര മുന്നിപ്പാടി ഹാജരായി.

Related Articles
Next Story
Share it