അവാര്‍ഡ് നേടിയ കോയിപ്പാടി വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വീകരണം നല്‍കി

മൊഗ്രാല്‍: ഏതൊരു വ്യക്തിയും തന്റെ അര്‍ഹമായ അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ആദ്യം സമീപിക്കുന്നത് വില്ലേജ് ഓഫീസുകളെയാണെന്നും വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം പൊതുജനങ്ങളുടെ പകുതി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായകമാവുമെന്നും കോയിപ്പാടി വില്ലേജ് ഓഫീസര്‍ പി.എ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഇത്തരത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം കാണാന്‍ ടീം വര്‍ക്കായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം കോയിപ്പാടി വില്ലേജ് ഓഫീസിനെ തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ആദര സമര്‍പ്പണ യോഗത്തില്‍ മറുപടി […]

മൊഗ്രാല്‍: ഏതൊരു വ്യക്തിയും തന്റെ അര്‍ഹമായ അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ആദ്യം സമീപിക്കുന്നത് വില്ലേജ് ഓഫീസുകളെയാണെന്നും വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം പൊതുജനങ്ങളുടെ പകുതി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായകമാവുമെന്നും കോയിപ്പാടി വില്ലേജ് ഓഫീസര്‍ പി.എ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഇത്തരത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം കാണാന്‍ ടീം വര്‍ക്കായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം കോയിപ്പാടി വില്ലേജ് ഓഫീസിനെ തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ആദര സമര്‍പ്പണ യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കുമ്പള പഞ്ചായത്തിലെ കോയിപ്പാടി വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹമായിരുന്നു.
കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ള ഉപഹാരം സമ്മാനിച്ചു. പ്രവാസി വ്യവസായി ഹമീദ് സ്പിക് സ്‌നേഹ സമ്മാനം സമര്‍പ്പിച്ചു. ജന.സെക്രട്ടറി റിയാസ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എ. അബ്ദുല്‍ റഹ്മാന്‍, എ.എം സിദ്ദിഖ് റഹ്മാന്‍, ട്രഷറര്‍ എച്ച്.എം കരീം, സഹഭാരവാഹികളായ അഷ്റഫ് പെര്‍വാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം, ബി.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.എം റഹ്മാന്‍, ടി.കെ അന്‍വര്‍, മുഹമ്മദ് അബ്‌കോ, ഖാദര്‍ മൊഗ്രാല്‍, ടി.എ കുഞ്ഞഹമ്മദ്, ടി.എ ജലാല്‍, അഷ്റഫ് സാഹിബ്, എം.എസ് മുഹമ്മദ്, ഹമീദ് പെര്‍വാഡ്, നൂര്‍ ജമാല്‍, സിദ്ദീഖ് ബി.എ പ്രസംഗിച്ചു.

Related Articles
Next Story
Share it