സുള്ള്യയില്‍ പ്രായപൂര്‍ത്തിയാകാത്ത മൈസൂരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

സുള്ള്യ: പ്രായപൂര്‍ത്തിയാകാത്ത മൈസൂരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമം ശിശുവികസന പ്രോജക്ട് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തടഞ്ഞു. സുള്ള്യക്കടുത്ത ദുഗലടുക്ക കണ്ടടുക്കയിലാണ് മൈസൂരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമം നടന്നത്. കണ്ടടുക്കയില്‍ താമസിക്കുന്ന തമിഴ് കുടുംബത്തിലെ 26 കാരനായ യുവാവും മൈസൂര്‍ സ്വദേശിനിയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച കുണ്ടടുക്കയിലെ വീട്ടില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ വിവരമറിഞ്ഞ് ഉദ്യോഗസ്ഥര്‍ വിവാഹചടങ്ങ് നടക്കുന്നതിന് മുമ്പുതന്നെ എത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാതിന്റെ രേഖകള്‍ ഉദ്യോഗസ്ഥരെ കാണിക്കാന്‍ മൈസൂരിലെ കുടുംബത്തിന് […]

സുള്ള്യ: പ്രായപൂര്‍ത്തിയാകാത്ത മൈസൂരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമം ശിശുവികസന പ്രോജക്ട് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തടഞ്ഞു. സുള്ള്യക്കടുത്ത ദുഗലടുക്ക കണ്ടടുക്കയിലാണ് മൈസൂരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമം നടന്നത്. കണ്ടടുക്കയില്‍ താമസിക്കുന്ന തമിഴ് കുടുംബത്തിലെ 26 കാരനായ യുവാവും മൈസൂര്‍ സ്വദേശിനിയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച കുണ്ടടുക്കയിലെ വീട്ടില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ വിവരമറിഞ്ഞ് ഉദ്യോഗസ്ഥര്‍ വിവാഹചടങ്ങ് നടക്കുന്നതിന് മുമ്പുതന്നെ എത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാതിന്റെ രേഖകള്‍ ഉദ്യോഗസ്ഥരെ കാണിക്കാന്‍ മൈസൂരിലെ കുടുംബത്തിന് സാധിച്ചില്ല. തുടര്‍ന്ന് ബാലവിവാഹം കുറ്റകരമാണെന്ന് ബോധ്യപ്പെടുത്തി പെണ്‍കുട്ടിയെയും കുടുംബത്തെയും തിരിച്ചയക്കുകയായിരുന്നു.

Related Articles
Next Story
Share it