തിടമ്പുനൃത്തത്തിലെ ചെമ്പടതാളം...
പുതുതലമുറക്കാര്‍ എത്രകണ്ട് കടന്നു വന്നാലും പുതുമന ഗോവിന്ദന്‍ നമ്പൂതിരി എന്ന തിടമ്പ് നൃത്തരംഗത്തെ അതികായന്റെ നൃത്തഭംഗിയുടെ പകിട്ട് കുറയുന്നില്ല. വടക്കേ മലബാറിലെ നൃത്തരംഗത്തെ തലമുതിര്‍ന്ന കലാകാരനായ ഗോവിന്ദന്‍ നമ്പൂതിരി ഈ ക്ഷേത്ര കലയെ തനതായ രൂപത്തില്‍ അവതരിപ്പിക്കുന്ന വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്. പ്രായം 63 കഴിഞ്ഞിട്ടും ചുറുചുറുക്കോടെ ഇന്നും ക്ഷേത്ര നടകളില്‍ തിടമ്പ് തലയിലേറ്റി നൃത്തം ചെയ്യുമ്പോഴും യുവത്വത്തിന്റെ പ്രസരിപ്പാണ്. പതിനേഴാം വയസ്സില്‍ അമ്മാമന്‍ ശങ്കരന്‍ എമ്പ്രാന്തിരി എന്ന തിടമ്പ് നൃത്ത കലാകാരന്റെ കൈപിടിച്ചു തിടമ്പുനൃത്തം പതിവായി […]
പുതുതലമുറക്കാര്‍ എത്രകണ്ട് കടന്നു വന്നാലും പുതുമന ഗോവിന്ദന്‍ നമ്പൂതിരി എന്ന തിടമ്പ് നൃത്തരംഗത്തെ അതികായന്റെ നൃത്തഭംഗിയുടെ പകിട്ട് കുറയുന്നില്ല. വടക്കേ മലബാറിലെ നൃത്തരംഗത്തെ തലമുതിര്‍ന്ന കലാകാരനായ ഗോവിന്ദന്‍ നമ്പൂതിരി ഈ ക്ഷേത്ര കലയെ തനതായ രൂപത്തില്‍ അവതരിപ്പിക്കുന്ന വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്. പ്രായം 63 കഴിഞ്ഞിട്ടും ചുറുചുറുക്കോടെ ഇന്നും ക്ഷേത്ര നടകളില്‍ തിടമ്പ് തലയിലേറ്റി നൃത്തം ചെയ്യുമ്പോഴും യുവത്വത്തിന്റെ പ്രസരിപ്പാണ്. പതിനേഴാം വയസ്സില്‍ അമ്മാമന്‍ ശങ്കരന്‍ എമ്പ്രാന്തിരി എന്ന തിടമ്പ് നൃത്ത കലാകാരന്റെ കൈപിടിച്ചു തിടമ്പുനൃത്തം പതിവായി […]
പുതുതലമുറക്കാര്‍ എത്രകണ്ട് കടന്നു വന്നാലും പുതുമന ഗോവിന്ദന്‍ നമ്പൂതിരി എന്ന തിടമ്പ് നൃത്തരംഗത്തെ അതികായന്റെ നൃത്തഭംഗിയുടെ പകിട്ട് കുറയുന്നില്ല. വടക്കേ മലബാറിലെ നൃത്തരംഗത്തെ തലമുതിര്‍ന്ന കലാകാരനായ ഗോവിന്ദന്‍ നമ്പൂതിരി ഈ ക്ഷേത്ര കലയെ തനതായ രൂപത്തില്‍ അവതരിപ്പിക്കുന്ന വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്. പ്രായം 63 കഴിഞ്ഞിട്ടും ചുറുചുറുക്കോടെ ഇന്നും ക്ഷേത്ര നടകളില്‍ തിടമ്പ് തലയിലേറ്റി നൃത്തം ചെയ്യുമ്പോഴും യുവത്വത്തിന്റെ പ്രസരിപ്പാണ്. പതിനേഴാം വയസ്സില്‍ അമ്മാമന്‍ ശങ്കരന്‍ എമ്പ്രാന്തിരി എന്ന തിടമ്പ് നൃത്ത കലാകാരന്റെ കൈപിടിച്ചു തിടമ്പുനൃത്തം പതിവായി കാണാന്‍ പോയതോടെ ഈ കലയെ മനസ്സിലേറ്റി. ഇതോടെ നൃത്തം ശാസ്ത്രീയമായി പഠിക്കണമെന്ന ആഗ്രഹം വന്നു. അമ്മാവനോട് ആഗ്രഹം പറഞ്ഞെങ്കിലും അത്ര കാര്യമാക്കിയില്ല. എന്നാലും ആഗ്രഹം കടുത്തതോടെ അമ്മയോട് സങ്കടം പറഞ്ഞു. മകന്റെ സങ്കടം കണ്ടറിഞ്ഞ അമ്മ അമ്മാവനോട് പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു. 1973ലാണ് തിടമ്പുനൃത്തം ശാസ്ത്രീയമായി അഭ്യസിക്കുവാന്‍ തുടങ്ങിയത്. പഠനത്തിന്റെ ആദ്യനാളുകള്‍ കഠിനമായിരുന്നു. ശരീരമാസകലം മുക്കൂട്ട് എണ്ണയിട്ട് ചവിട്ടി ഉഴിഞ്ഞ് ദേഹത്തെ പാകപ്പെടുത്തുകയായിരുന്നു. ഈ പാകപ്പെടുത്തലായിരിക്കാം ഇത്ര പ്രായമായിട്ടും തിമിര്‍ത്താ'ടാന്‍ കരുത്ത് നല്‍കുന്നതെന്നാണ് ഗോവിന്ദന്‍ നമ്പൂതിരി വിശ്വസിക്കുന്നത്. അക്കാലത്ത് ചെണ്ടയുടെ താളം കരിങ്കല്ലിന്റെ മുട്ടിയില്‍ കൊട്ടി പഠിക്കുകയും ചെയ്തു. മൂന്ന് വര്‍ഷമാണ് നൃത്തപഠനം നടന്നത്. ബാലപാഠങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കിയതിനാല്‍ ശാസ്ത്രീയമായി പഠിച്ചു തീര്‍ക്കുവാന്‍ ഈ സമയം അദ്ദേഹത്തെ സംബന്ധിച്ച് ഏറെയായിരുന്നു. ഈ കാലയളവില്‍ തന്നെ അരങ്ങേറ്റവും നടത്താനുള്ള ഭാഗ്യം ലഭിച്ചു. അതും പതിനേഴാം വയസ്സില്‍. അതിയാമ്പൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ഇതോടെ ഗുരുനാഥന്‍ കൂടിയായ അമ്മാവന്‍ ഗോവിന്ദന്‍ നമ്പൂതിരിയുടെ കഴിവ് തിരിച്ചറിഞ്ഞു. പിന്നാലെ അമ്മാവന്‍ മരുമകനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി വേദിയില്‍ നിന്നും അല്‍പം മാറി നില്‍ക്കുകയും ചെയ്തു. നീലേശ്വരം, ആലംപാടി തുടങ്ങി ഏഴോളം ക്ഷേത്രങ്ങളില്‍ തിടമ്പുതലയിലേറ്റാനുള്ള ഭാഗ്യമുണ്ടായി. ഈ പ്രകടനങ്ങള്‍ കണ്ട് വിവിധ ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രങ്ങളില്‍ ക്ഷണിച്ചു കൊണ്ടു പോകാന്‍ തുടങ്ങിയതോടെ അറിയപ്പെടുന്ന കലാകാരനായി മാറി. അങ്ങനെ ഒരു വര്‍ഷം നൃത്തംചെയ്യുന്ന ക്ഷേത്രങ്ങളുടെ എണ്ണം നാല്‍പതോളമായി. തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലും നിന്നും വിളി തുടങ്ങി. സര്‍ക്കാരിന്റെ സ്ഥിരം അതിഥിയായി തിരുവനന്തപുരം ഉള്‍പ്പെടെ പല ജില്ലകളിലും തിടമ്പുനൃത്തം ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ അവതരിപ്പിച്ച് വരുന്നുണ്ട്. പത്തനംതിട്ടയിലെ പ്രസിദ്ധമായ പടയണി ഗ്രാമമായ കടമ്മനിട്ടയില്‍ കഴിഞ്ഞമാസം പരിപാടി അവതരിപ്പിച്ചിരുന്നു. പൊതുചടങ്ങില്‍ ആയിരുന്നതിനാല്‍ പ്രതീകാത്മക വിഗ്രഹവുമായി കലയെ നാടിന് പരിചയപ്പെടുത്തുകയായിരുന്നു. ക്ഷേത്ര ചടങ്ങ് അല്ലാതിരുന്നിട്ടും കലാ ഭംഗി ചോരാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ക്ഷേത്രങ്ങളില്‍ ബലി മൂര്‍ത്തി എന്നപേരില്‍ പ്രധാന വിഗ്രഹത്തോട് ചേര്‍ത്തുവെക്കുന്ന വിഗ്രഹം തലയിലേന്തിയാണ് നൃത്തച്ചുവടുകള്‍ വെക്കുന്നത്. പഞ്ചലോഹം, വെള്ളി എന്നിവയില്‍ നിര്‍മ്മിക്കുന്ന വിഗ്രഹത്തിന് 20 മുതല്‍ 25 വരെ കിലോ ഭാരം വരും. ഇത് അലങ്കരിച്ചാണ് തലയിലേറ്റുന്നത്. തിടമ്പെഴുന്നള്ളത്ത് സമയത്ത് ക്ഷേത്ര നട അടച്ചു വെക്കുമ്പോള്‍ ഈ വിഗ്രഹത്തിനായിരിക്കും ചൈതന്യമെന്നാണ് വിശ്വാസം. ഈ സമയത്ത് മൂലബിംബം നിദ്രാവസ്ഥയിലായിരിക്കും. ചൈതന്യം നിറഞ്ഞ ചടങ്ങുകള്‍ ഈ പ്രായത്തിലും നിര്‍ബാധം നടത്തുവാന്‍ കഴിയുകയെന്നത് മഹാഭാഗ്യമായാണ് ഈ കലാകാരന്‍ കരുതുന്നത്. തിടമ്പു നൃത്തത്തിന് വേഷങ്ങള്‍ ഒരുക്കുന്നതിലും ഗോവിന്ദന്‍ നമ്പൂതിരി അഗ്രഗണ്യനാണ്. ചടങ്ങ് നടക്കുന്ന സ്ഥലത്തുള്ളവരുടെ സഹകരണവും വേഷം ഒരുക്കുന്നതില്‍ പ്രധാനഘടകമാണ്. ഉത്സവ കമ്മിറ്റിക്കാര്‍ കോടി വസ്ത്രം വാങ്ങി വെക്കുന്ന പതിവുണ്ട്. നല്ല വീതിയുള്ള കരയുള്ളവയായിരിക്കും. വെള്ളിയില്‍ തീര്‍ത്ത തിരുവാഭരണങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ വില വരും. അത് മിക്ക ക്ഷേത്രങ്ങളിലും സാമ്പത്തിക ഭദ്രതയ്ക്കനുസരിച്ച് ഉണ്ടാകാറുണ്ട്. അതിന് കഴിയാത്ത ക്ഷേത്രങ്ങളിലേക്ക് തിരുവാഭരണ സെറ്റുമായാണ് പോകുന്നതെന്ന് നമ്പൂതിരി പറഞ്ഞു. അലങ്കരിക്കുന്നതിനുള്ള ചട്ടം, വാര്യര്‍മാരും നമ്പീശന്‍മാരും ഒരുക്കുന്ന മാല (തിടമ്പിന് ചാര്‍ത്താന്‍) എന്നിങ്ങനെ നിരവധി അലങ്കാരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ആവശ്യമുള്ളത്. തിടമ്പുനൃത്തത്തിന്റെ താളത്തെ കുറിച്ചും ആഴത്തിലുള്ള അറിവാണ് നമ്പൂതിരിക്കുള്ളത്. വാദ്യക്കാര്‍ കൊട്ട് തുടങ്ങുമ്പോള്‍ ഉറഞ്ഞു തുള്ളും. അതുകഴിഞ്ഞാല്‍ തകിലടി താളം. അതും കഴിഞ്ഞാല്‍ ഒരു കലാശമുണ്ട്. അത് തകിലടി കലാശം പിന്നെ അടന്ത. അതുകഴിഞ്ഞാല്‍ അടന്ത കലാശമുണ്ട്. അതും പിന്നിടുമ്പോള്‍ ചെമ്പട താളം. ഓരോന്നിനും നാലുവിധം കാലങ്ങളുമുണ്ട്. ചുവടുകള്‍ക്ക് വേഗത വര്‍ധിപ്പിക്കുന്ന നാലാം കാലമാണ് ജനങ്ങള്‍ക്ക് ഏറെ ആസ്വാദ്യമാകുന്നത്. തിടമ്പ് നൃത്തത്തിലെ ശാസ്ത്രീയ കാര്യങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍ നല്ല ആധികാരികതയാണുള്ളത്. തിടമ്പുനൃത്ത വേദിയില്‍ അഞ്ച് പതിറ്റാണ്ട് കാലമായി തിളങ്ങി നില്‍ക്കുന്ന ഗോവിന്ദന്‍ നമ്പൂതിരി ഗോവിന്ദന്‍ നമ്പൂതിരിക്ക് മനസ്സില്‍ എന്നും തങ്ങി നിലനില്‍ക്കുന്ന ഒരു അനുഭവമുണ്ട്. തലശ്ശേരി ധര്‍മ്മടം കൊടുവള്ളി ചെറക്കകാവില്‍ ഉത്സവത്തിന് പോയതായിരുന്നു. തിടമ്പുനൃത്തം കഴിഞ്ഞപ്പോള്‍ ദക്ഷിണായ നല്ലൊരു തുക ക്ഷേത്രത്തിനു ലഭിച്ചിരുന്നു. കലാകാരനെന്ന നിലയില്‍ തനിക്ക് സ്ഥിരം കിട്ടാറുള്ള പ്രതിഫലം കാത്തുനില്‍ക്കുമ്പോഴാണ് ക്ഷേത്ര അധികൃതര്‍ അന്ന് ലഭിച്ച ദക്ഷിണ മുഴുവനും കിഴിയാക്കി തരുന്നത്. അത് അന്നത്തെ കാലത്ത് നല്ലൊരു തുകയായിരുന്നു. ഇത് എന്റെ ആത്മ സമര്‍പ്പണത്തിന് ദൈവം തന്ന അംഗീകാരമായാണ് ഇന്നും കാണുന്നതെന്നും നമ്പൂതിരി പറയുന്നു. സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരമായ കനകശ്രീ പട്ടം നല്‍കി സര്‍ക്കാര്‍ ആദരിച്ചിരുന്നു. ഈ രംഗത്ത് ആദ്യമായാണ് ഒരു തിടമ്പ് നൃത്ത കലാകാരന് ഈ വിശിഷ്ട പുരസ്‌കാരം ലഭിക്കുന്നത്. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആ ധന്യ നിമിഷം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ സന്തോഷം അലയടിക്കുകയാണ്. ഒരു കലാകാരനെ ഇത്തരം അംഗീകാരം ആ രംഗത്ത് കൂടുതല്‍ ആത്മ സമര്‍പ്പണത്തോടെ നിലനില്‍ക്കാന്‍ പ്രചോദനമാകും. ഏതു രംഗത്തുള്ള കലാകാരനാ യാലും അത് അംഗീകാരം തന്നെ. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ പുതുമന ഇല്ലത്ത് താമസിക്കുന്ന ഗോവിന്ദന്‍ നമ്പൂതിരിക്ക് പിന്‍മുറക്കാരനുമുണ്ട്. മകന്‍ ഗോവിന്ദന്‍ നമ്പൂതിരിയാണ് അച്ഛന്റെ പിന്‍ഗാമി. കണ്ണൂര്‍ ഗവ: എഞ്ചിനീയറിങ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ് ഗോവിന്ദന്‍ നമ്പൂതിരി. തിടമ്പുനൃത്തത്തെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുമ്പോഴും ജോലിത്തിരക്ക് ബാധിക്കുന്നത് ഒഴിച്ചാല്‍ അച്ഛനെപ്പോലെ തിടമ്പ് നൃത്ത രംഗത്ത് അറിയപ്പെടാനാണ് ആഗ്രഹം. പഠനകാലത്ത് കിട്ടിയിരുന്ന ഇടവേളകളില്‍ ഗോവിന്ദന്‍ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളില്‍ നിറഞ്ഞാടിയിരുന്നു. മറ്റൊരു മകന്‍ ഈശ്വരന്‍ നമ്പൂതിരി ബംഗളൂരുവില്‍ ഐ.ടി മേഖലയിലണ്. രാധാമണിയാണ് ഗോവിന്ദന്‍ നമ്പൂതിരിയുടെ ഭാര്യ. കലാരംഗേേത്തക്ക് കാലെടുത്ത് വെക്കുന്നതിനു മുന്നോടിയായി മെയ് വഴക്കത്തിനായി നടത്തിയ ചവിട്ടി ഉഴിയല്‍ ആരോഗ്യത്തിനുണ്ടാക്കിയ അടിത്തറ നിലനിര്‍ത്തുവാന്‍ ഇന്നും ഗോവിന്ദന്‍ നമ്പൂതിരി മെയ് വഴക്കം നടത്തുന്നുണ്ട്. അതിരാവിലെ നാലിന് ഉണര്‍ന്ന് തിടമ്പ് നൃത്തച്ചുവടുകള്‍ വെക്കും. രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ പരിശീലനം തുടരും. ഇത് തിടമ്പ് നൃത്ത പരിപാടി ഉണ്ടെങ്കിലും ഇല്ലെങ്കിലും തുടരുന്ന ശീലമാണ്. ഈ സാധകം തന്നെയാണ് ഒരു കലാകാരനെന്ന നിലയില്‍ നൃത്തരംഗത്ത് നിലനില്‍ക്കുവാന്‍ കരുത്ത് പകരുന്നതെന്ന് അദ്ദേഹം പറയുന്നു.