സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന് ക്രൈംബ്രാഞ്ച്; എന്തിനെന്ന് കോടതി
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. രഹസ്യമൊഴിയുടെ പകർപ്പ് എന്തിനാണെന്ന് വ്യക്തമാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. സ്വപ്നയും പി.സി ജോർജും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയ കേസിന്റെ അന്വേഷണത്തിന് മൊഴിയുടെ പകർപ്പ് ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അതേസമയം മൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്ന ആവശ്യവുമായി സ്വപ്ന സുരേഷിന്റെ അഭിഭാഷകനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം എങ്ങനെ പുറത്തുവന്നുവെന്ന് […]

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. രഹസ്യമൊഴിയുടെ പകർപ്പ് എന്തിനാണെന്ന് വ്യക്തമാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു.
സ്വപ്നയും പി.സി ജോർജും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയ കേസിന്റെ അന്വേഷണത്തിന് മൊഴിയുടെ പകർപ്പ് ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അതേസമയം മൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്ന ആവശ്യവുമായി സ്വപ്ന സുരേഷിന്റെ അഭിഭാഷകനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം എങ്ങനെ പുറത്തുവന്നുവെന്ന് അന്വേഷിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.