യാസ് ചുഴലിക്കാറ്റ് ഭീതിയില്‍ രാജ്യം; ബുധനാഴ്ച രാവിലെ തീരം തൊടും; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ തീരംതൊടും. കാലാവസ്ഥാപ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. പശ്ചിമ ബംഗാളിലും ഒഡിഷയിലുമായി ദുരന്തസാധ്യത മേഖലയിലെ 11 ലക്ഷത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വരുന്ന ആറു മണിക്കൂറിനുള്ളില്‍ യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറും. നിലവില്‍ ഒഡിഷയിലെ പാര ദ്വീപിന് 200 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് കാറ്റിന്റെ സ്ഥാനം. ഒഡിഷയിലെ ദാംറ തുറമുഖ മേഖലയിലാണ് കാറ്റ് കരയിലേക്ക് കടക്കുക. ഈ സമയത്ത് മണിക്കൂറില്‍ 160 മുതല്‍ […]

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ തീരംതൊടും. കാലാവസ്ഥാപ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. പശ്ചിമ ബംഗാളിലും ഒഡിഷയിലുമായി ദുരന്തസാധ്യത മേഖലയിലെ 11 ലക്ഷത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

വരുന്ന ആറു മണിക്കൂറിനുള്ളില്‍ യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറും. നിലവില്‍ ഒഡിഷയിലെ പാര ദ്വീപിന് 200 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് കാറ്റിന്റെ സ്ഥാനം. ഒഡിഷയിലെ ദാംറ തുറമുഖ മേഖലയിലാണ് കാറ്റ് കരയിലേക്ക് കടക്കുക. ഈ സമയത്ത് മണിക്കൂറില്‍ 160 മുതല്‍ 185 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗതയെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു.

ബംഗാളില്‍ ഒമ്പത് ലക്ഷം പേരെയും ഒഡിഷയില്‍ രണ്ടര ലക്ഷത്തോളം പേരെയുമാണ് ഒഴിപ്പിച്ചത്. ആന്ധ്രപ്രദേശിലും മൂന്നു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും ഇന്നും നാളെയും കേരളതീരത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഐ.എം.ഡി ഡയറക്ടര്‍ ജനറല്‍ ഡോയ മൃത്യൂജ്ഞയ് മൊഹപാത്ര പറഞ്ഞു. ചുഴലിക്കാറ്റ് വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറില്‍ ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറാനാണ് സാധ്യത. തുടര്‍ന്ന് വീണ്ടും വടക്ക്- വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് മെയ് 26 നു പുലര്‍ച്ചയോടെ പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്തെത്തും. മേയ് 26 ഉച്ചയോടെ പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്തു പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Related Articles
Next Story
Share it