ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 270 കടന്നു

ഭുവനേശ്വര്‍: രാജ്യം നടുങ്ങിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണസംഖ്യ 270 കടന്നു. എഴുനൂറോളം പേര്‍ പരിക്കുകളോടെ ആസ്പത്രിയാലാണ്. അപകടം നടന്ന് പതിനഞ്ച് മണിക്കൂറുകള്‍ക്ക് ശേഷവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തില്‍പ്പെട്ട ട്രെയിനിലെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി പൊളിച്ചുതുടങ്ങി. ബോഗിക്കകത്ത് മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ബോഗി മുറിച്ച് മാറ്റി തിരച്ചില്‍ നടത്താനാണ് രക്ഷാപ്രവര്‍ത്തകസംഘത്തിന്റെ ശ്രമം.ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് 12841 ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ്, പശ്ചിമ […]

ഭുവനേശ്വര്‍: രാജ്യം നടുങ്ങിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണസംഖ്യ 270 കടന്നു. എഴുനൂറോളം പേര്‍ പരിക്കുകളോടെ ആസ്പത്രിയാലാണ്. അപകടം നടന്ന് പതിനഞ്ച് മണിക്കൂറുകള്‍ക്ക് ശേഷവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തില്‍പ്പെട്ട ട്രെയിനിലെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി പൊളിച്ചുതുടങ്ങി. ബോഗിക്കകത്ത് മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ബോഗി മുറിച്ച് മാറ്റി തിരച്ചില്‍ നടത്താനാണ് രക്ഷാപ്രവര്‍ത്തകസംഘത്തിന്റെ ശ്രമം.
ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് 12841 ഷാലിമാര്‍- ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസ്, പശ്ചിമ ബംഗാളിലെ ഷാലിമാരില്‍ നിന്ന് പുറപ്പെട്ട് ഒഡീഷയിലെ ബാലസോറില്‍ എത്തിയപ്പോള്‍ പാളംതെറ്റി മറിഞ്ഞത്. 12 ബോഗികളാണ് പാളം തെറ്റിയത്. പാളംതെറ്റി മറിഞ്ഞു കിടന്ന കോറമാണ്ഡല്‍ എക്‌സ്പ്രസിലേക്ക് ബംഗളൂരുവില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന 12864 നമ്പര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഇടിച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചത്.
ബംഗളൂരു ഹൗറ ട്രെയിനിന്റെ നാല് ബോഗികള്‍ പൂര്‍ണ്ണമായി തകര്‍ന്നു. രണ്ടാമത് ഇടിച്ചു കയറിയ ബംഗളൂരു-ഹൗറ ട്രെയിനിന്റെ ബോഗികള്‍ തൊട്ടടുത്ത ട്രാക്കില്‍ ഉണ്ടായിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം പിന്നെയും ഇരട്ടിയാക്കി.
വ്യോമസേനയും എന്‍.ഡി.ആര്‍. എഫും ഡോക്ടര്‍മാരുമടങ്ങുന്ന വന്‍സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്.
എസ്.എം.വി.ടി-ഹൗറ എക്‌സ്പ്രസിന്റെ പിന്‍വശത്തുള്ള ജനറല്‍ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകള്‍ പറ്റിയിരിക്കുന്നത്. പിന്നില്‍ ഉള്ള ഒരു ജനറല്‍ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു.
കോറമണ്ഡല്‍ എക്‌സ്പ്രസില്‍ 867 പേരാണ് ചെന്നൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ എത്ര പേരുണ്ടായിരുന്നുവെന്നതിനെ കുറിച്ച് വിവരം ലഭ്യമല്ല.
മുഖ്യമന്ത്രി സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍, മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘം എന്നിവര്‍ ഒഡിഷയിലേക്ക് തിരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇന്ന് ദുഃഖാചരണമാണ്. മരിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും എം.കെ സ്റ്റാലിന്‍ അറിയിച്ചു.
അപകട കാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്തുക പ്രധാനമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മന്ത്രി അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ഒഡീഷക്ക് തിരിച്ചു. ഒഡീഷയിലുണ്ടായത് പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് റയില്‍വേ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

Related Articles
Next Story
Share it