നീലേശ്വരത്ത് ട്രെയിനിലെ കോച്ച് മാറിക്കയറാനുള്ള ശ്രമത്തിനിടെ ഒഡീഷ സ്വദേശി പിടിവിട്ട് പാളത്തിലേക്ക് വീണു; ഇടതുകാല്‍ അറ്റുപോയ യാത്രക്കാരന്‍ ആസ്പത്രിയില്‍ മരിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരത്ത് ട്രെയിനിലെ കോച്ച് മാറിക്കയറാനുള്ള ശ്രമത്തിനിടെ ഒഡീഷ സ്വദേശി പിടിവിട്ട് പാളത്തില്‍ വീണു. ഇടതുകാല്‍ അറ്റ് ഗുരുതരാവസ്ഥയിലായ യാത്രക്കാരനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഞായറാഴ്ച വൈകിട്ട് നീലേശ്വരം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ചൈന്നെ സൂപ്പര്‍ ഫാസ്റ്റ് നീങ്ങുന്നതിനിടെ ഒഡീഷ സ്വദേശി കോച്ച് മാറിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പിടിവിട്ട് പാളത്തില്‍ വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂര്‍ നേരത്തോളം നീലേശ്വരത്ത് നിര്‍ത്തിയിട്ടു. യാത്രക്കാരനെ ആദ്യം വള്ളിക്കുന്നിലെ നീലേശ്വരം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും […]

കാഞ്ഞങ്ങാട്: നീലേശ്വരത്ത് ട്രെയിനിലെ കോച്ച് മാറിക്കയറാനുള്ള ശ്രമത്തിനിടെ ഒഡീഷ സ്വദേശി പിടിവിട്ട് പാളത്തില്‍ വീണു. ഇടതുകാല്‍ അറ്റ് ഗുരുതരാവസ്ഥയിലായ യാത്രക്കാരനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഞായറാഴ്ച വൈകിട്ട് നീലേശ്വരം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ചൈന്നെ സൂപ്പര്‍ ഫാസ്റ്റ് നീങ്ങുന്നതിനിടെ ഒഡീഷ സ്വദേശി കോച്ച് മാറിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പിടിവിട്ട് പാളത്തില്‍ വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂര്‍ നേരത്തോളം നീലേശ്വരത്ത് നിര്‍ത്തിയിട്ടു. യാത്രക്കാരനെ ആദ്യം വള്ളിക്കുന്നിലെ നീലേശ്വരം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it