കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാരനെ തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഒഡീഷ സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

കാസര്‍കോട്: റെയില്‍വെ സ്റ്റേഷനിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരവടി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ ഒഡീഷ സ്വദേശിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ ബിനീഷിനെ അക്രമിച്ച കേസില്‍ പ്രതിയായ ഒഡീഷ സ്വദേശി സഫേദ് കുമാര്‍ പ്രധാനിനെ(32)യാണ് വിവിധ വകുപ്പുകളിലായി 5 വര്‍ഷവും ഒരു മാസവും കഠിന തടവിനും 10,500 രൂപ പിഴയടക്കാനും കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി(മൂന്ന്) ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. 2018 ജൂണ്‍ 20 […]

കാസര്‍കോട്: റെയില്‍വെ സ്റ്റേഷനിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരവടി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ ഒഡീഷ സ്വദേശിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ ബിനീഷിനെ അക്രമിച്ച കേസില്‍ പ്രതിയായ ഒഡീഷ സ്വദേശി സഫേദ് കുമാര്‍ പ്രധാനിനെ(32)യാണ് വിവിധ വകുപ്പുകളിലായി 5 വര്‍ഷവും ഒരു മാസവും കഠിന തടവിനും 10,500 രൂപ പിഴയടക്കാനും കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി(മൂന്ന്) ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്.

2018 ജൂണ്‍ 20 നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച സഫേദ്കുമാറിനെക്കുറിച്ച് തമിഴ് നാടോടി സ്ത്രീ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനീഷിനോട് പരാതി പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ സഫേദ്കുമാര്‍ ബിനീഷിന്റെ കഴുത്തില്‍ പിടിക്കുകയും മരവടി കൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ ഉടനെ ജില്ലാ ആസ്ുപത്രിയില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. അന്നത്തെ ഹൊസ്ദുര്‍ഗ് എസ്.ഐ എം.പി പത്മനാഭനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പരിക്കേറ്റ ബിനീഷിനു പുറമെ റെയില്‍വെ സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന സ്വീപ്പര്‍, സ്റ്റാള്‍ നടത്തിപ്പുകാരന്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവരെ സാക്ഷികളായി പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. പ്രതിയുടെ കയ്യേറ്റത്തിനിരയായ സ്ത്രീ വിചാരണക്കു മുമ്പേ മരണപ്പെട്ടു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. ബാലകൃഷ്ണന്‍ ഹാജരായി.

Related Articles
Next Story
Share it