പാക്കിസ്ഥാനുവേണ്ടി ചാരപ്പണിയെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ആജീവനാന്ത തടവ് ശിക്ഷ

ഒഡീഷ: പാക്കിസ്ഥാനുവേണ്ടി ചാരപ്പണിയെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ആജീവനാന്ത തടവ് ശിക്ഷ വിധിച്ച് കോടതി. പാകിസ്ഥാന് വിവരങ്ങള്‍ കൈമാറിയ ഒഡീഷ സ്വദേശിക്കാണ് ജഡ്ജി ഗിരിജ പ്രസാദ് മോഹന്‍പത്ര ശിക്ഷ വിധിച്ചത്. ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ (ഐടിആര്‍) ഡിആര്‍ഡിഒ ലബോറട്ടറിയിലെ കരാര്‍ ജീവനക്കാരനായ ഒഡീഷ മയൂര്‍ഭഞ്ച് ജില്ലയിലെ കാന്തിപൂര്‍ സ്വദേശി ഈശ്വര്‍ ചന്ദ്ര ബെഹ്റയ്‌ക്കെതിരെയാണ് നടപടി. പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു. പാകിസ്താനിലെ ഐഎസ്ഐ ഏജന്‍സിക്കും മറ്റു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോലിസ് […]

ഒഡീഷ: പാക്കിസ്ഥാനുവേണ്ടി ചാരപ്പണിയെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ആജീവനാന്ത തടവ് ശിക്ഷ വിധിച്ച് കോടതി. പാകിസ്ഥാന് വിവരങ്ങള്‍ കൈമാറിയ ഒഡീഷ സ്വദേശിക്കാണ് ജഡ്ജി ഗിരിജ പ്രസാദ് മോഹന്‍പത്ര ശിക്ഷ വിധിച്ചത്. ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ (ഐടിആര്‍) ഡിആര്‍ഡിഒ ലബോറട്ടറിയിലെ കരാര്‍ ജീവനക്കാരനായ ഒഡീഷ മയൂര്‍ഭഞ്ച് ജില്ലയിലെ കാന്തിപൂര്‍ സ്വദേശി ഈശ്വര്‍ ചന്ദ്ര ബെഹ്റയ്‌ക്കെതിരെയാണ് നടപടി.

പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു. പാകിസ്താനിലെ ഐഎസ്ഐ ഏജന്‍സിക്കും മറ്റു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോലിസ് കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ 121 എ(രാജ്യദ്രോഹം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), ഔദ്യോഗിക രഹസ്യ നിയമത്തിലെ 3, 4, 5 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഈശ്വറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2007 മുതലാണ് ഇയാള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടിആറില്‍ ഫോട്ടോഗ്രഫറായി ജോലിയില്‍ പ്രവേശിച്ചത്. പ്രതിമാസം 8,000 രൂപയായിരുന്നു ശമ്പളം. ഐടിആറിലെ കണ്‍ട്രോള്‍ ടവറിന്റെ സിസിടിവി വിഭാഗത്തിലായിരുന്നു ജോലി.

Related Articles
Next Story
Share it