സ്‌പെയിനിനെ ലോകകിരീടത്തിലെത്തിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയ്യ ഇനി ഐ.എസ്.എല്ലില്‍; ഒഡീഷ എഫ്.സിയുമായി കരാറിലെത്തി

ന്യുഡെല്‍ഹി: സ്‌പെയിനിനെ ലോകകിരീടത്തിലെത്തിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയ്യയുടെ സേവനം ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ലഭിക്കും. ഒഡീഷ എഫ്.സിയാണ് താരത്തെ ഐ.എസ്.എല്ലിലെത്തിക്കുന്നത്. ഒഡിഷ എഫ്.സി ആഗോള ഫുട്‌ബോള്‍ ഉപദേശകനും താരങ്ങളുടെ റിക്രൂട്ട്‌മെന്റ് മാനേജറുമായാണ് താരം ക്ലബുമായി കരാറിലെത്തിയിരിക്കുന്നത്. ക്ലബിന്റെ പ്രസിഡന്റായി രാജ് അത്‌വാള്‍ എത്തിയതിനു പിന്നാലെയാണ് വിയ്യയുടെ വരവ്. സ്‌പെയിനിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായ വിയ്യ കരിയറില്‍ വിവിധ ക്ലബുകള്‍ക്കൊപ്പവും ദേശീയ ജഴ്‌സിയിലുമായി 15 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണ, അത്‌ലറ്റികോ മഡ്രിഡ് എന്നിവക്കായി ബൂട്ടുകെട്ടി. ഏറ്റവുമൊടുവില്‍ […]

ന്യുഡെല്‍ഹി: സ്‌പെയിനിനെ ലോകകിരീടത്തിലെത്തിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയ്യയുടെ സേവനം ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ലഭിക്കും. ഒഡീഷ എഫ്.സിയാണ് താരത്തെ ഐ.എസ്.എല്ലിലെത്തിക്കുന്നത്. ഒഡിഷ എഫ്.സി ആഗോള ഫുട്‌ബോള്‍ ഉപദേശകനും താരങ്ങളുടെ റിക്രൂട്ട്‌മെന്റ് മാനേജറുമായാണ് താരം ക്ലബുമായി കരാറിലെത്തിയിരിക്കുന്നത്. ക്ലബിന്റെ പ്രസിഡന്റായി രാജ് അത്‌വാള്‍ എത്തിയതിനു പിന്നാലെയാണ് വിയ്യയുടെ വരവ്.

സ്‌പെയിനിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായ വിയ്യ കരിയറില്‍ വിവിധ ക്ലബുകള്‍ക്കൊപ്പവും ദേശീയ ജഴ്‌സിയിലുമായി 15 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണ, അത്‌ലറ്റികോ മഡ്രിഡ് എന്നിവക്കായി ബൂട്ടുകെട്ടി. ഏറ്റവുമൊടുവില്‍ ജപ്പാന്‍ ക്ലബായ വിസെല്‍ കോബെക്കുവേണ്ടി കളിച്ചാണ് 39കാരന്‍ കളി നിര്‍ത്തുന്നത്. ലോകകിരീടത്തിനു പുറമെ ദേശീയ ജഴ്‌സിയില്‍ യൂറോ കപ്പും ബാഴ്‌സ മുന്നേറ്റം നയിച്ച് ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സീസണ്‍ വരെ പന്തുതട്ടിയതിനാല്‍ താരത്തിന് കളിക്കാനും അവസരമൊരുക്കിയായിരുന്നു ഒഡിഷ കരാറിലെത്തിയതെങ്കിലും കളിക്കുന്നില്ലെന്നും ഉപദേശകന്റെ റോള്‍ മതിയെന്നും വിയ്യ തീരുമാനിക്കുകയായിരുന്നു. ക്ലബിന് ആഗോള മുഖം നല്‍കുകയാണ് പ്രധാനമായും വിയ്യയുടെ വരവുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. മുന്‍ ഹെഡ് കോച്ച് ജോസപ് ഗോംബാവു, വിക്ടര്‍ ഓനേറ്റ് എന്നിവരും വിയ്യക്കൊപ്പം ക്ലബിന്റെ അണിയറയിലുണ്ടാകും.

Related Articles
Next Story
Share it