അംബികാസുതന്‍ മാങ്ങാടിന് ഓടക്കുഴല്‍ അവാര്‍ഡ്; ജില്ലക്ക് അഭിമാന മുഹൂര്‍ത്തം

കൊച്ചി: 2022ലെ ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിനെ തേടിയെത്തിയതോടെ ഈ നേട്ടം കാസര്‍കോട് ജില്ലക്കും അഭിമാന മുഹൂര്‍ത്തമായി. 'പ്രാണവായു' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി രണ്ടിന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി സമര്‍പ്പിക്കും.മഹാകവി ജി. ശങ്കരക്കുറുപ്പ് 1968ല്‍ തനിക്ക് ലഭിച്ച ജ്ഞാനപീഠ പുരസ്‌കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപീകരിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് അവാര്‍ഡ് നല്‍കിവരുന്നത്. മലയാളത്തിലെ ഏറ്റവും നല്ല […]

കൊച്ചി: 2022ലെ ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിനെ തേടിയെത്തിയതോടെ ഈ നേട്ടം കാസര്‍കോട് ജില്ലക്കും അഭിമാന മുഹൂര്‍ത്തമായി. 'പ്രാണവായു' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി രണ്ടിന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി സമര്‍പ്പിക്കും.
മഹാകവി ജി. ശങ്കരക്കുറുപ്പ് 1968ല്‍ തനിക്ക് ലഭിച്ച ജ്ഞാനപീഠ പുരസ്‌കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപീകരിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് അവാര്‍ഡ് നല്‍കിവരുന്നത്. മലയാളത്തിലെ ഏറ്റവും നല്ല കൃതിക്കാണ് വര്‍ഷംതോറും പുരസ്‌കാരം നല്‍കുന്നത്. ജിയുടെ ചരമദിനമായ ഫെബ്രുവരി രണ്ടിനാണ് പുരസ്‌കാര സമര്‍പ്പണം.
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് ഉദുമ ബാര സ്വദേശിയായ അംബികാസുതന്‍ മാങ്ങാട്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ മലയാള വിഭാഗം അധ്യാപകനായിരുന്നു. 'ചിന്ന മുണ്ടി' എന്ന കഥയ്ക്ക് 2021ലെ ഒ.വി. വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 'കയ്യൊപ്പ്' എന്ന ചലച്ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും രചിച്ചു.

Related Articles
Next Story
Share it