ഒക്യൂപാഷന്‍ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു

ബോവിക്കാനം: ബോവിക്കാനം, കോട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ കീഴില്‍ ഓക്ക്യൂപാഷന്‍ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ് കാസര്‍കോട് ഗവ. ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. അരുണ്‍ റാം ഉദ്ഘാടനം ചെയ്തു. അക്കര ഫൗണ്ടേഷന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിലാണ് ഉദ്ഘാടനം ചെയ്തത്. അക്കര ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ നടന്ന ചടങ്ങില്‍ സമൂഹ്യപ്രവര്‍ത്തക സുലൈഖ മാഹിന്‍ അധ്യക്ഷത വഹിച്ചു. സമൂഹ്യപ്രവര്‍ത്തകന്‍ ഖയ്യൂം മാന്യ മുഖ്യാതിഥിയായി. ലോക സെറിബ്രല്‍ […]

ബോവിക്കാനം: ബോവിക്കാനം, കോട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ കീഴില്‍ ഓക്ക്യൂപാഷന്‍ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ് കാസര്‍കോട് ഗവ. ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. അരുണ്‍ റാം ഉദ്ഘാടനം ചെയ്തു. അക്കര ഫൗണ്ടേഷന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിലാണ് ഉദ്ഘാടനം ചെയ്തത്.

അക്കര ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ നടന്ന ചടങ്ങില്‍ സമൂഹ്യപ്രവര്‍ത്തക സുലൈഖ മാഹിന്‍ അധ്യക്ഷത വഹിച്ചു. സമൂഹ്യപ്രവര്‍ത്തകന്‍ ഖയ്യൂം മാന്യ മുഖ്യാതിഥിയായി. ലോക സെറിബ്രല്‍ പാഴ്സി ദിനത്തിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യലി എബിള്‍ഡ് അവാര്‍ഡ് ജേതാവ് അമല്‍ ഇഖ്ബാലിനുള്ള പുരസ്‌കാരവും പ്രശസ്ത്രി പത്രവും പിതാവ് ഇഖ്ബാല്‍ വളപ്പന്‍ ഏറ്റുവാങ്ങി.

ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോളജി, സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവക്ക് പുറമേ ഓട്ടിസം, സെറിബ്രല്‍ പാഴ്സി ബാധിച്ച കുട്ടികള്‍ക്കുള്ള സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പിയും ഇനി ലഭ്യമാകും എന്നു ഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ അക്കര ഫൗണ്ടഷന്‍ മാനേജര്‍ മുഹമ്മദ് യാസിര്‍ വാര്‍ഷിക റിപ്പോര്‍ട് അവതരിപ്പിച്ചു. ഫിസിയോ തെറാപ്പിസ്റ്റ് ജിനില്‍ രാജ്, സൈക്കോളജിസ്റ്റ് ഷാഹിദ് പയ്യന്നൂര്‍, ഒക്യുപാഷന്‍ തെറാപ്പിസ്റ്റ് ബിരുന്ത, ജയപ്രകാശ്, മൊയ്തീന്‍ പൂവടുക്ക എന്നിവര്‍ സംസാരിച്ചു.

Occupational Therapy department inaugurated

Related Articles
Next Story
Share it