കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീഴുന്നത് പതിവായി; കുമ്പള പൊലീസ് സ്റ്റേഷന്‍ അപകടാവസ്ഥയില്‍

കുമ്പള: കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീഴുന്നത് പതിവായതോടെ കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയില്‍. കഴിഞ്ഞ ദിവസം രാത്രി സ്ലാബ് ഇളകി വീണിരുന്നു. പൊലീസുകാര്‍ അല്‍ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സ്റ്റേഷനിലെ പ്രധാന പ്രവേശന കവാടത്തിന്റെ മുകളില്‍ പലയിടത്തായി സ്ലാബുകള്‍ അടര്‍ന്ന നിലയിലാണ്. ബാക്കി സ്ലാബുകള്‍ ഏതു നിമിഷവും ഇളകി വീഴാന്‍ സാധ്യത ഏറെയാണ്. പൊലീസുകാര്‍ ജീവന്‍ പണയം വെച്ചാണ് ഇവിടെ സേവനം ചെയ്യുന്നത്. സ്റ്റേഷന്‍ കെട്ടിടത്തിന് നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുണ്ട്. അറ്റകുറ്റ പണി പോലും നടത്താന്‍ അധികൃതര്‍ […]

കുമ്പള: കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീഴുന്നത് പതിവായതോടെ കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയില്‍. കഴിഞ്ഞ ദിവസം രാത്രി സ്ലാബ് ഇളകി വീണിരുന്നു. പൊലീസുകാര്‍ അല്‍ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സ്റ്റേഷനിലെ പ്രധാന പ്രവേശന കവാടത്തിന്റെ മുകളില്‍ പലയിടത്തായി സ്ലാബുകള്‍ അടര്‍ന്ന നിലയിലാണ്. ബാക്കി സ്ലാബുകള്‍ ഏതു നിമിഷവും ഇളകി വീഴാന്‍ സാധ്യത ഏറെയാണ്. പൊലീസുകാര്‍ ജീവന്‍ പണയം വെച്ചാണ് ഇവിടെ സേവനം ചെയ്യുന്നത്. സ്റ്റേഷന്‍ കെട്ടിടത്തിന് നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുണ്ട്. അറ്റകുറ്റ പണി പോലും നടത്താന്‍ അധികൃതര്‍ മുന്‍കൈ എടുക്കാത്തതില്‍ പൊലീസുകാര്‍ക്ക് അമര്‍ഷമുണ്ട്. കാലവര്‍ഷം ശക്തിയാവുമ്പോള്‍ പൊലീസുകാര്‍ക്ക് നെഞ്ചിടിപ്പ് ഏറുകയാണ്.

Related Articles
Next Story
Share it