ദസറ നാഡ ഹബ്ബ ആചരിച്ചു

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ദസറ നാഡ ഹബ്ബ (ദസറ) ആഘോഷിച്ചു. കന്നട ബാലഗ എന്ന സംഘടന സ്റ്റാഫ് കൗണ്‍സിലുമായി ചേന്നാണ് ദസറ ആഘോഷിച്ചത്. ആഘോഷം ആസ്പത്രി സൂപ്രണ്ട് ഡോ. രാജറാം കെ.കെ ഉദ്ഘാടനം ചെയതു. ഡോ. വെങ്കട്ട ഗിരി ദസറ ചരിത്രവും സന്ദേശവും പറഞ്ഞു.ഡോ. ജനാര്‍ദ്ദന നായിക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്. എ, ഡോ. ബി. നാരായണ നായിക്, ഡോ. കൃഷ്ണ നായിക്. പി, നഴ്‌സിംഗ് സൂപ്രണ്ട് മേരി എ.ജെ, […]

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ദസറ നാഡ ഹബ്ബ (ദസറ) ആഘോഷിച്ചു. കന്നട ബാലഗ എന്ന സംഘടന സ്റ്റാഫ് കൗണ്‍സിലുമായി ചേന്നാണ് ദസറ ആഘോഷിച്ചത്. ആഘോഷം ആസ്പത്രി സൂപ്രണ്ട് ഡോ. രാജറാം കെ.കെ ഉദ്ഘാടനം ചെയതു. ഡോ. വെങ്കട്ട ഗിരി ദസറ ചരിത്രവും സന്ദേശവും പറഞ്ഞു.
ഡോ. ജനാര്‍ദ്ദന നായിക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്. എ, ഡോ. ബി. നാരായണ നായിക്, ഡോ. കൃഷ്ണ നായിക്. പി, നഴ്‌സിംഗ് സൂപ്രണ്ട് മേരി എ.ജെ, സെക്രട്ടറി ബാലസുബ്രമണ്യഭട്ട് എന്നിവര്‍ സംസാരിച്ചു. ധന്‍രാജ് സ്വാഗതവും വെങ്കട്ടരമണ ഭട്ട് നന്ദിയും പറഞ്ഞു. പാട്ടും നൃത്തവും ഉള്‍പ്പടെയുള്ള കന്നഡ കലാപരിപാടികളും കര്‍ണാടക രീതിയിലുള്ള ഭക്ഷണവും ഉണ്ടായിരുന്നു.

Related Articles
Next Story
Share it