എസ്.എം വിദ്യാനഗര്‍ അന്തരിച്ചു

കാസര്‍കോട്: കെ.എന്‍.എം നേതാവും അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എസ്.എം വിദ്യാനഗര്‍ (എസ്. മുഹമ്മദ്-90) അന്തരിച്ചു. കുറച്ച് കാലമായി വിശ്രമജീവിതത്തിലായിരുന്നെങ്കിലും എഴുത്തിന്റെ ലോകത്ത് സജീവമായിരുന്നു. കാസര്‍കോട്ട് ഇസ്ലാഹി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. 1936ല്‍ ആലംപാടിയുടെ വടക്ക് ഭാഗത്തുള്ള സുബ്ബന്‍തൊട്ടിയിലെ കര്‍ഷക കുടുംബത്തിലാണ് ജനനം. പിന്നീട് താമസം നായന്മാര്‍മൂലയിലേക്ക് മാറി. മലയാളത്തിലും ഉറുദുവിലും അറബിയിലും ഒരുപോലെ അവഗാഹം നേടിയ പണ്ഡിതനായിരുന്നു. കോഴിക്കോട് ചാലിയം ഉമ്പിച്ചി സ്‌കൂള്‍, പഴയങ്ങാടി സ്‌കൂള്‍, വള്ളിക്കോത്ത് സ്‌കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, വള്ളിക്കുന്ന് സ്‌കൂള്‍, കാസര്‍കോട് മുനിസിപ്പല്‍ ഹൈസ്‌കൂള്‍, പട്‌ല ഗവ. സ്‌കൂള്‍, തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പട്‌ല തായല്‍ ജുമാ മസ്ജിദില്‍ ഖത്തീബായും പ്രവര്‍ത്തിച്ചു. കൂഞ്ചത്തൂര്‍ അറബിക് കോളേജിലും വിദ്യാനഗര്‍ ഇസ്ലാഹിയ അറബിക് കോളേജിലും പ്രിന്‍സിപ്പാളായും സേവനം ചെയ്തു. നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രമുഖ വാരികകളിലെല്ലാം എഴുതുമായിരുന്നു. ഉത്തരദേശത്തില്‍ നേരത്തെ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു.
ആലെപാടിയിലെ സുബ്ബന്‍തൊട്ടി അബ്ദുല്‍ റഹ്മാന്റെയും എന്‍. കെ ആയിഷ ബാരിക്കാടിന്റെയും മകനാണ്. ഭാര്യമാര്‍: പരേതയായ ഖദീജ, മറിയം ബീവി തളങ്കര കെ.കെ പുറം. മക്കള്‍: എം. അബ്ദുല്‍ റഹ്മാന്‍, എം. റംല, എം. ആയിഷ, പരേതനായ എം. മുനീര്‍, എം. സക്കരിയ (ദുബായ്), എം. മൈമൂന, എം. നസീറ. മരുമക്കള്‍: ആയിഷ ചട്ടഞ്ചാല്‍, അബ്ദുറഹ്മാന്‍ നെല്ലിക്കുന്ന്, ശംസുദ്ദീന്‍ ചളിയങ്കോട്, ഫൗസിയ ബെണ്ടിച്ചാല്‍, അബ്ദുല്ല നായന്മാര്‍മൂല, അനീസ് എര്‍മാളം, ആയിഷ ചെമ്മനാട്. സഹോദരങ്ങള്‍: എസ്. അബ്ദുല്ല, എസ്. മറിയം, എസ്. അവ്വ, എസ്. മുഹമ്മദലി, എസ്. അബ്ദുല്‍ ഹമീദ്, എസ്. ഫാത്തിമ.