പി. സൈതലവി ഹാജി അന്തരിച്ചു

മംഗളൂരു: മംഗളൂരുവിലെ പ്രശസ്തമായ സീ ഫുഡ് കയറ്റുമതി സ്ഥാപനമായിരുന്ന ബറക്ക ഓവര്‍സീസ് മുന്‍ പാര്‍ട്ണറും പരപ്പനങ്ങാടി കൊടപ്പാളി സ്വദേശിയുമായ പി.എസ്‌ക്ക എന്ന പുളിക്കലകത്ത് സൈതലവി ഹാജി(78) അന്തരിച്ചു. മംഗളൂരുവിലെ കാസഗ്രാണ്ട അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. താമസസ്ഥലത്ത് വെച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. പരപ്പനങ്ങാടിയിലെ അസ്സാമുവിന്റെ മകനാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കെ.എസ് അബ്ദുല്ല, എം.എച്ച് സലീം എന്നിവര്‍ക്കൊപ്പം മത്സ്യക്കയറ്റുമതി രംഗത്ത് സജീവമായിരുന്നു. ബറക്കായില്‍ നിന്ന് പിരിഞ്ഞ ശേഷം കൊച്ചി കേന്ദ്രീകരിച്ച് ഫ്രീസ് എഞ്ചിനീയറിംഗ് എന്ന പേരില്‍ മറൈന്‍ എക്‌സ്‌പോര്‍ട്ട് സ്ഥാപനം തുടങ്ങി. വലിയ സുഹൃദ് ബന്ധങ്ങളുടെ ഉടമയാണ്. മുന്‍ മന്ത്രി ഷിബു ജോണ്‍ അടക്കമുള്ളവരുമായി വലിയ സൗഹൃദമായിരുന്നു. സാമൂഹ്യ, ജീവകാരുണ്യ രംഗങ്ങളിലും സജീവമായിരുന്നു. ഭാര്യമാര്‍: സൈനബ, സല്‍മ. മക്കള്‍: മുനീര്‍ (ഫ്രീസ് എഞ്ചിനീയറിംഗ്, കൊച്ചി), ഷമീര്‍ (ബിസിനസ്, ബംഗളൂരു), ഷമീന, നസീമ. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ പരപ്പനങ്ങാടി, ആഷിഖ് അലി പള്ളിക്കര (ക്രിക്കറ്റ് താരം), സജിന പരപ്പനങ്ങാടി. സഹോദരങ്ങള്‍: ഹംസ, ഉമ്മര്‍, സുബൈര്‍, ഖദീജ. ഖബറടക്കം 3 മണിക്ക് പരപ്പനങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it