വിജയകുമാരി

പാലക്കുന്ന്: കരിപ്പോടി കൃഷ്ണനിവാസില്‍ കാനത്തൂര്‍ പുതുക്കൂടി തറവാട്ടു കാരണവരും റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന പരേതനായ കെ.പി. ശ്രീധരന്‍ നായരുടെ ഭാര്യ കോണത്ത് വിജയകുമാരി (80)അന്തരിച്ചു. മക്കള്‍: കെ. സതീശന്‍ നമ്പ്യാര്‍ (കോസ്റ്റല്‍ അഡൈ്വസറി കമ്മിറ്റി അംഗം, മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം), കെ. സുരേഷ് ബാബു (മാനേജിംഗ് പാര്‍ട്ണര്‍, വേണാട് മാനുവേഴ്‌സ്), കെ. ഷര്‍മിള രവിശങ്കര്‍, കെ. കൃഷ്ണ പ്രകാശ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, പട്ടിക വര്‍ഗ വികസന വകുപ്പ്). മരുമക്കള്‍: ഹരിപ്രിയ പി. നമ്പ്യാര്‍ (ജില്ലാ ജഡ്ജ്, കൊല്ലം), പി. ശാന്തിനി (അധ്യാപിക, തിരുവനന്തപുരം കോര്‍പറേഷന്‍ സ്‌കൂള്‍), രവിശങ്കര്‍ (റിട്ട. ഏരിയ മാനേജര്‍ നെസ്ലെ ലിമിറ്റഡ്), പി.ഇ. രാജശ്രീ (ലക്ചറര്‍, ശ്രീ ഭാരതി കോളേജ് മംഗളൂരു). സഹോദരങ്ങള്‍: ഉഷാ നായര്‍, ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, പരേതയായ കോണത്ത് ധനലക്ഷ്മി അമ്മ.