വത്സല ശ്യാം കുമാര്‍

കാഞ്ഞങ്ങാട്: റിട്ട. അസി. കമാന്‍ഡന്റും അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം മുന്‍ പ്രസിഡണ്ടുമായ അജാനൂര്‍ വിജയിലെ എ. ആര്‍ രാമകൃഷ്ണന്റെ മകള്‍ വത്സല ശ്യാം കുമാര്‍ (54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലാണ് താമസിക്കുന്നത്. നേരത്തെ ഗള്‍ഫില്‍ അധ്യാപികയായിരുന്നു. അമ്മ: വനജ. ഭര്‍ത്താവ്: ശ്യാംകുമാര്‍(കണ്ണൂര്‍). മകന്‍: ശരത്ത് എസ്. കുമാര്‍. സഹോദരങ്ങള്‍: വിനോദ് കുമാര്‍, വിജയകുമാരി (ഇരുവരും ഗള്‍ഫ്).
Next Story