ടി.എ. അബ്ദുല്‍ഖാദര്‍

ബോവിക്കാനം: ആലൂര് തൊട്ടി തറവാട്ടിലെ കാരണവരും ആലൂര് ദഫ്മുട്ട് പരിശീലകനും ആലൂര് ഹൈദ്രൂസ് ജമാഅത്ത് കമ്മിറ്റി ട്രഷററുമായ തൊട്ടിയില്‍ ടി.എ. അബ്ദുല്‍ഖാദര്‍ (73) അന്തരിച്ചു. ആലൂര് ജുമാമസ്ജിദ്, ഹിദായത്തുല്‍ ഇസ്ലാം മദ്രസ എന്നിവയുടെ പുനര്‍ നിര്‍മ്മാണത്തിന് മുഖ്യപങ്ക് വഹിച്ചിരുന്നു. പരേതരായ തൊട്ടിയില്‍ മുഹമ്മദിന്റെയും കൊല്ലമ്പാടി ബീഫാത്തിമയുടെയും മകനാണ്. ആലൂര് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: മുഹമ്മദ് കുഞ്ഞി (കുവൈത്ത്), ജാഫര്‍ (അബുദാബി), അബ്ദുല്‍റഹ് മാന്‍, മൊയ്ദീന്‍കുഞ്ഞി (ദുബായ്), മിസ്രിയ്യ, ആയിഷ, അസ്മ. മരുമക്കള്‍: ഹമീദ്, ഉനൈസ്, അബ്ബാസ്. സഹോദരങ്ങള്‍: തൊട്ടി അബ്ദുല്ല, തൊട്ടി അബൂബക്കര്‍, ആയിഷ, ഉമ്മാലി, നബീസ, സൈനബി, ഖദീജ.
Next Story