പുരുഷോത്തമന്‍ നായര്‍

കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരന്‍ വെള്ളിക്കോത്ത് കാരക്കുഴിയിലെ പുറവങ്കര പുരുഷോത്തമന്‍ നായര്‍ (72) പയ്യന്നൂരില്‍ അന്തരിച്ചു. മൃതദേഹം ഇന്നലെ പയ്യന്നൂര്‍ കേളോത്തെ വസതിയിലും കാരക്കുഴിയിലെ സി.പി. എം ഓഫീസിലും വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം തറവാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: പി.കെ. ലളിതകുമാരി. മക്കള്‍: പി.കെ ദീപ (ഇസാഫ് ബാങ്ക്, പയ്യന്നൂര്‍), പി.കെ. രൂപ (എറണാകുളം). മരുമക്കള്‍: മധുസൂദനന്‍ എറുവാട്ട് (ജോഹന്നാസ് ബര്‍ഗ്), ടി.എ. വിജയകുമാര്‍ (കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്). സഹോദരങ്ങള്‍: പി. രാമകൃഷ്ണന്‍ നായര്‍, ഗുരുവനം (റിട്ട. പോളി ടെക്‌നിക്ക് ജീവനക്കാരന്‍), പി. രുഗ്മിണി (വിഷ്ണുമംഗലം), പരേതരായ പി. നാരായണന്‍ നായര്‍ (പടിഞ്ഞാറേക്കര), പി. വേണുഗോപാലന്‍ നായര്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it