പി.എം കുമാരന്‍ നായര്‍

ചെര്‍ക്കള: പാടി ചോകമൂലയിലെ പി.എം കുമാരന്‍ നായര്‍(80) അന്തരിച്ചു. സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. പാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപക സെക്രട്ടറി, പാടി ഹരിഹര സേവാ സമിതി ഭരണ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പേറയില്‍ സരോജിനി. മക്കള്‍: പുഷ്പ, സി.കെ സുരേഷ് (സി.പി.എം ഇബ്രാംവളപ്പ് ബ്രാഞ്ച് സെക്രട്ടറി, കര്‍ഷക സംഘം വില്ലേജ് ട്രഷറര്‍), സരിത. മരുമക്കള്‍: മോഹനന്‍ നായര്‍ (പായം), സീമ സുള്ള്യ (കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെട്ടുംകുഴി), കെ. മധുസൂദനന്‍ പാണൂര്‍ (സെക്രട്ടറി ചെങ്കള വനിതാ സര്‍വീസ് സഹകരണ സംഘം). സഹോദരങ്ങള്‍: ചരടന്‍ നായര്‍, നന്ദിനിഅമ്മ, ദാക്ഷായണി, കെ. കൃഷ്ണന്‍ നായര്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it