പി.എ അബ്ദുല്ല

തളങ്കര: മുന്‍ പ്രവാസിയും കാസര്‍കോട് നഗരത്തിലെ വ്യാപാരിയുമായിരുന്ന തളങ്കര ജദീദ് റോഡിലെ പി.എ അബ്ദുല്ല(78) അന്തരിച്ചു. ദീര്‍ഘകാലം ഖത്തറിലായിരുന്നു. പിന്നീട് കാസര്‍കോട് എം.ജി റോഡില്‍ അഫീദ എന്ന പേരില്‍ കട നടത്തിവന്നിരുന്നു. ജദീദ് റോഡ് പള്ളിയുടെ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞിബി. മക്കള്‍: അസ്ലം (സീറ്റോ, കൊച്ചി), ഹാരിസ് അബൂബക്കര്‍ (ഹാരിസ് ആന്റ് കമ്പനി കോഴിക്കോട്), അഫീദ, അസ്മീന, ആരിഫ. മരുമക്കള്‍: മുസ്തഫ ബങ്കരക്കുന്ന് (ദുബായ്), റാസി കടവത്ത് (കുവൈത്ത്), സിനാന്‍ അടുക്കത്ത്ബയല്‍ (സൗദി), ഷൈമ ഹനീഫ് (കൊച്ചി), നിസ് വ ഇഖ്ബാല്‍ (മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍). സഹോദരങ്ങള്‍: പി.എന്‍ അബ്ദുല്‍ ഖാദര്‍ ഹാജി പീടേക്കാരന്‍, തൊട്ടിയില്‍ കുഞ്ഞാമു ഹാജി, പി.എ മഹ്മൂദ് പീടേക്കാരന്‍ (ജദീദ് റോഡ് പള്ളി കമ്മിറ്റി മുന്‍ പ്രസിഡണ്ട്), തൊട്ടിയില്‍ ബീഫാത്തിമ, ബീഫാത്തിമ പീടേക്കാരന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it