മുനീര്‍ കോടി

വിദ്യാനഗര്‍: കന്തല്‍ കോടി തറവാട്ടംഗവും വിദ്യാനഗര്‍ ഐ.ടി.ഐ റോഡില്‍ താമസക്കാരനുമായ മുനീര്‍ കോടി (67) അന്തരിച്ചു. 45 വര്‍ഷത്തോളം കുവൈത്തിലായിരുന്നു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ട്രഷററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പരേതനായ കന്തല്‍ കോടി സിലോണ്‍ കുഞ്ഞഹമ്മദിന്റെയും റുഖിയ ഷംനാടിന്റെയും മകനാണ്. ഭാര്യ: വാഹിദ ഷംനാട്. മക്കള്‍: മുനസില്‍ (അയര്‍ലാന്റ്), മുവാഷിര്‍, മര്‍സാന. മരുമകന്‍: ഹര്‍ഷാദ്. ഐ.ടി.ഐ റോഡ് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ ജില്ലാ കമ്മിറ്റി എന്നിവ അനുശോചിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it