മേലത്ത് ദാക്ഷായണിയമ്മ

വിദ്യാനഗര്‍: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന നാരന്തട്ട കുഞ്ഞമ്പു നമ്പ്യാരുടെ പത്‌നിയും, റിട്ട ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ അമ്മയുമായ നെല്‍ക്കളയിലെ മേലത്ത് ദാക്ഷായണിയമ്മ(98) അന്തരിച്ചു. മക്കള്‍: പരേതയായ സീത, റിട്ട. ഹെഡ്മിസ്ട്രസ് ജയശ്രി കരിവെള്ളൂര്‍, രാജലക്ഷ്മി(എച്ച്.എം.ടി) നീലേശ്വരം, അഡ്വ. എം. രവീന്ദ്രന്‍ നമ്പ്യാര്‍ വിദ്യാനഗര്‍, പരേതയായ അഡ്വ. സുധീര എറണാകുളം, ഷിപ്പ് റിട്ടയര്‍ രാജഗോപാലന്‍, കെ.എം ഗോപാലകൃഷ്ണന്‍ നായര്‍ (നീലേശ്വരം സര്‍വ്വീസ് ബാങ്ക്), എ. ഉഷ (ഹെഡ്മിസ്ട്രസ് ജി.എച്ച്.എസ് കാസര്‍കോട്). സഹോദരങ്ങള്‍: പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍, പരേതനായ ജനാര്‍ദ്ദനന്‍ നമ്പ്യാര്‍, പരേതനായ എം. മാധവന്‍ നമ്പ്യാര്‍, പരേതനയ ഗംഗാധരന്‍ നമ്പ്യാര്‍, പരേതനായ കുഞ്ഞമ്പു നമ്പ്യാര്‍, അനന്തന്‍ നമ്പ്യാര്‍ (കോണ്‍ഗ്രസ്സ് എസ്), വിജയന്‍ നമ്പ്യാര്‍ (സാനിറ്ററി ഇന്‍സ്‌പെക്ടര്‍), പവിത്രന്‍ നമ്പ്യാര്‍ (മുന്‍ പ്രവാസി), ഇന്ദിര ഹൈദരാബാദ്, ഗീത ബോംബെ.

