കെ. ബഷീര്‍ ഹാജി

മുള്ളേരിയ: ആദൂരിലെ വ്യവസായിയും പൗരപ്രമുഖനുമായ കെ. ബഷീര്‍ ഹാജി (76) അന്തരിച്ചു. സാമൂഹിക, സാംസ്‌കാരിക, മത, രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. കാറഡുക്ക പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി, മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി, ആദൂര്‍ വലിയ ജുമാ മസ്ജിദ്, ദര്‍സ്, മദ്രസ, ആദൂര്‍ പള്ളം, ബദരിയാ ജുമാ മസ്ജിദ്, കുക്കുംങ്കൈ സയീദിയ മദ്രസ തുടങ്ങിയവയുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. പരേതനായ കുക്കുംങ്കൈ ഇബ്രാഹിം മുസ്ലിയാരുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: കുഞ്ഞിബി. മക്കള്‍: മുഹമ്മദ് ഹബീബ്, ഇബ്രാഹിം ആഷിഖ്, മാഹിന്‍ അല്‍ഹാജ്, ഫാത്തിമ സറഫ്. മരുമക്കള്‍: ആയിഷ (മാണി, പുത്തൂര്‍), സഹ്‌ന (മംഗളൂരു), ഷെരീഫ് (പള്ളിക്കര).
Next Story