കെ.എ. അബ്ബാസ് ഹാജി

ബേക്കല്‍: ഇല്‍യാസ് നഗറിലെ മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍ സജീവമായിരുന്ന കെ.എ. അബ്ബാസ് ഹാജി(62) അന്തരിച്ചു. പള്ളിക്കര സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട്, ഇല്‍യാസ് ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ട്, ഇല്‍യാസ് നഗര്‍ ശാഖാ മുസ്ലിംലീഗ് പ്രസിഡണ്ട്, ബേക്കല്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍, എം.ഐ.സി ഉദുമ മേഖല വൈസ് പ്രസിഡണ്ട്, പള്ളിക്കര ഹസനിയ്യ യത്തീംഖാന കമ്മിറ്റി അംഗം, എസ്.എം.എഫ് പ്രവര്‍ത്തക സമിതി അംഗം, ബേക്കല്‍ മദ്രസ മാനേജ്മന്റ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: അഫ്‌സത്ത്, പരേതനായ അഫ്‌സല്‍. സഹോദരങ്ങള്‍: കെ.എ. മുഹമ്മദ് ഹാജി, ഖദീജ, പരേതരായ കെ.എ. ഹംസ ഹാജി, ദൈനബി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it