ഇബ്രാഹിം മുട്ടത്തൊടി

കാസര്‍കോട്: നഗരത്തിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് റോഡിലെ ഇബ്രാഹിം മുട്ടത്തൊടി(82) അന്തരിച്ചു. താലൂക്ക് ഓഫീസിന് സമീപത്തെ ടാക്‌സിസ്റ്റാന്റിലെ ഡ്രൈവറായിരുന്നു. അറുപത് വര്‍ഷത്തിലേറെയായി ഡ്രൈവറായി ജോലി ചെയ്തു. നിരവധി സൗഹൃദ് വലയങ്ങളുടെ ഉടമയാണ്. പരേതരായ ഹസന്‍ കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: പരേതയായ ലൈല. മക്കള്‍: ഷക്കീല, നാസര്‍, ഹസീന, മുനീര്‍, റൗഫ്, സിയാന, ഷിഹാബ്, ജസീന, ജാബിര്‍, സിനാന്‍, ജാസിര്‍, റുക്‌സാന. മരുമക്കള്‍: മുഹമ്മദ് കല്ലങ്കൈ, അബ്ദുല്‍ റഹ്മാന്‍ തളങ്കര, ഇബ്രാഹിം തവക്കല്‍, മുത്തലിബ് കണ്ണൂര്‍, ഖാലിദ് മായിപ്പാടി, സുമയ്യ, സമീറ, ശബാന, സുമയ്യ, ആഷിഖ, സഫ്‌വന, മുംതാസ്. സഹോദരങ്ങള്‍: മുഹമ്മദ്, പോക്കര്‍ ഹാജി, പരേതരായ അബ്ദുല്ല, കുഞ്ഞാലി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it