ഹസൈനാര്‍

ബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്രത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ടും പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനും പൗരപ്രമുഖനുമായ ബി. ഹസൈനാര്‍ (74) അന്തരിച്ചു. നുസ്രത്തുല്‍ ഇസ്ലാം സംഘം സ്ഥാപക പ്രസിഡണ്ട്, ബദര്‍ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ ഇദ്ദീന്‍ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഹഫ്‌സ (നായന്മാര്‍മൂല). മക്കള്‍: ശരീഫ്, കലാം (ദുബായ് കെ.എം.സി.സി മുളിയാര്‍ പഞ്ചായത്ത് ആക്ടിങ് സെക്രട്ടറി), സൈഫുദ്ദീന്‍, കബീര്‍, ഇബ്രാഹിം സിനാന്‍, സാജിദ, ജസീല. മരുമക്കള്‍: ഹനീഫ് (എരിയാല്‍), സത്താര്‍ (ചേരൂര്‍), സെറിന (എടനീര്‍), മുംതാസ് (കളനാട്), സമീറ (മൊഗ്രാല്‍), ഷാനിബ (പടുവടുക്കം), അഫീസ (ദേളി). സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍, അഷ്‌റഫ്, ആയിഷ മല്ലത്ത്, റുഖിയ, നഫീസ, സാറ.
Next Story